News n Views

തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നതായി ഷെഹ്‌ല റാഷിദ് ;’അത് ഇന്ത്യ ഇപ്പോഴും ജനാധിപത്യമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള തട്ടിപ്പ്’ 

THE CUE

തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നുവെന്ന് ആക്ടിവിസ്റ്റും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റുമായ ഷെഹ്‌ല റാഷിദ്. കശ്മീരില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ അതേപടി തുടര്‍ന്ന് ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഷെഹ്‌ലയുടെ പ്രഖ്യാപനം. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ടായി വിഭജിച്ചതിനോട് അനുബന്ധിച്ചാണ് കേന്ദ്രം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആശയവിനിമയ സംവിധാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ നിലനില്‍ക്കുകയാണ്. കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ തടവിലാക്കിയിട്ടുമുണ്ട്. കശ്മീരിലായിരുന്നു ഷെഹ്‌ലാ റാഷിദിന്റെ പ്രഖ്യാപനം.

ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് തട്ടിപ്പാണ് കശ്മീരില്‍ അരങ്ങേറാന്‍ പോകുന്നത്. രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങളെ കേന്ദ്രസര്‍ക്കാര്‍ മാനിക്കുന്നില്ല. നീതിയും നല്ല ഭരണവും ഒരുപോലെ ലഭ്യമാക്കാന്‍ സാധിക്കുമെന്ന പ്രത്യാശയോടെയാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. എന്നാല്‍ കശ്മീര്‍ ജനതയെ ക്രൂരമായി അടിച്ചമര്‍ത്തുന്നതിനെ നീതീകരിക്കുന്ന ഏര്‍പ്പാടുകളോട് യോജിക്കാനാകില്ല.
ഷെഹ്‌ല റാഷിദ്

അതിനാല്‍ താന്‍ കശ്മീരിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുകയാണ്. ഒരു സാമൂഹ്യ പ്രവര്‍ത്തകയായി തുടര്‍ന്ന് അനീതികള്‍ക്കെതിരെ തുടര്‍ന്നും ശബ്ദമുയര്‍ത്തും.

കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാനും വിഭജനം റദ്ദാക്കാനും സുപ്രീം കോടതിയില്‍ നിയമപോരാട്ടം ശക്തമാക്കുമെന്നും ഷെഹ്‌ല പറഞ്ഞു.

ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയ ദിവസം തന്നെയാണ് ഷെഹ്‌ലയുടെ പ്രഖ്യാപനവുമുണ്ടായത്. നേതാക്കള്‍ തടവിലായിരിക്കെ എങ്ങിനെയാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാവുകയെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ജിഎ മിറിന്റെ ചോദ്യം.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT