News n Views

ഇതോ ബിജെപിയുടെ നീതി ?; ചിന്‍മയാനന്ദ് പീഡനത്തിനിരയാക്കിയ വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്തതില്‍ ആഞ്ഞടിച്ച് പ്രിയങ്ക 

THE CUE

മുന്‍ കേന്ദ്രമന്ത്രി ചിന്‍മയാനന്ദിന്റെ ലൈംഗിക പീഡനത്തിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെ, അറസ്റ്റ് ചെയ്ത യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇതാണോ ബിജെപി പറയുന്ന നീതിയെന്ന് പ്രിയങ്ക ട്വീറ്റില്‍ ചോദിച്ചു. ഉന്നാവോ ബലാത്സംഗ കേസിലെ ഇരയുടെ പിതാവ് കൊല ചെയ്യപ്പെട്ടു. പെണ്‍കുട്ടിയുടെ അമ്മാവനെ പിടികൂടി ജയിലില്‍ അടയ്ക്കുകയും ചെയ്തു. 13 മാസം നീണ്ട സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് ആരോപണവിധേയനായ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഷാജഹാന്‍പൂര്‍ ബലാംത്സംഗ കേസിലെ ഇരയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. അവരുടെ കുടുംബത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു. ബിജെപി നേതാവിനെതിരെ പൊലീസ് ബോധപൂര്‍വം നടപടികള്‍ വൈകിപ്പിക്കുന്നു. എന്നാല്‍ പൊതുസമൂഹത്തില്‍ നിന്ന് സമ്മര്‍ദ്ദം ശക്തമായതോടെയാണ് പൊലീസ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്. എന്നിട്ടും ബലാത്സംഗ കുറ്റം ചുമത്തിയതുമില്ല. ഇതാണോ ബിജെപിയുടെ നീതി. എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ചോദ്യം.

ബിജെപി നേതാവായ ചിന്‍മയാനന്ദിനെതിരെ പരാതി നല്‍കിയ 23 കാരിയെ ബുധനാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി തന്നെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചെന്ന ചിന്‍മയാനന്ദിന്റെ ആരോപണത്തിലാണ് പ്രത്യേക അന്വേഷണ സംഘം വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. 14 ദിവസത്തേക്ക് റിമാന്‍ഡിലാണ് പെണ്‍കുട്ടി. പിന്നാലെ അവരുടെ ജാമ്യാപേക്ഷ ഷാജഹാന്‍പൂര്‍ കോടതി തള്ളുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത 23 കാരിയുടെ അറസ്റ്റ് ബുധനാഴ്ച രാവിലെ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയാണുണ്ടായത്.

ബിജെപി നേതാവ് ബലാത്സംഗം ചെയ്തതായി ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തിയതിന് പിന്നാലെ പെണ്‍കുട്ടിക്കെതിരെ ഇയാളുടെ അഭിഭാഷകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പെണ്‍കുട്ടിയുടെ 3 സുഹൃത്തുക്കളെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തു. താന്‍ ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടില്ലെന്നും ചിന്‍മയാനന്ദിന്റെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടുത്തിയവര്‍ തന്നെവെച്ച് വിലപേശല്‍ നടത്തിയോയെന്ന് അറിയില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത ചിന്‍മയാനന്ദിനെതിരെ ബലാത്സംഗത്തില്‍ കുറഞ്ഞ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT