News n Views

‘രണ്ടാം ഭാര്യ വിദേശിയായവര്‍ക്കാണ് നൊബേല്‍ കിട്ടുന്നത്’; അഭിജിത്ത് ബാനര്‍ജിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് 

THE CUE

വിദേശിയായ ഭാര്യയുള്ളതിനാലാണോ നൊബേല്‍ ലഭിച്ചതെന്ന് അഭിജിത്ത് ബാനര്‍ജിയെ പരിഹസിച്ചുകൊണ്ടുള്ള ബിജെപി നേതാവിന്റെ പ്രസ്താവന വിവാദത്തില്‍. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ നേടിയ ഇന്ത്യന്‍ വംശജനായ അഭിജിത്ത് ബാനര്‍ജിയെ അധിക്ഷേപിച്ച് ബിജെപി ദേശീയ സെക്രട്ടറിയും പാര്‍ട്ടിയുടെ പശ്ചിമ ബംഗാള്‍ ഘടകം മുന്‍ അദ്ധ്യക്ഷനുമായ രാഹുല്‍ സിന്‍ഹയാണ് രംഗത്തെത്തിയത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് പിന്നാലെയാണ് രാഹുല്‍ സിന്‍ഹ അഭിജിത്ത് ബാനര്‍ജിയെ കടന്നാക്രമിച്ച് രംഗത്തെത്തിയത്.

രണ്ടാം ഭാര്യ വിദേശിയായവര്‍ക്കാണ് കൂടുതലും നൊബേല്‍ കിട്ടുന്നത്. രണ്ടാമത്തെ ഭാര്യയായി ഒരു വിദേശിയെ ലഭിക്കുന്നത് നൊബേല്‍ ലഭിക്കാനുള്ള യോഗ്യതയാണോ. പിയൂഷ് ഗോയല്‍ പറഞ്ഞത് ശരിയാണ്. ഇടത് നയങ്ങള്‍ സാമ്പത്തിക ശാസ്ത്രത്തില്‍ വിതറുന്നവരാണ് ഇത്തരക്കാര്‍. ഇടതുപക്ഷ പാതയിലൂടെ സമ്പദ് വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ സത്യത്തില്‍ ഇടതുപക്ഷ ആവശ്യങ്ങള്‍ രാജ്യത്ത് അനാവശ്യമായി മാറിയിരിക്കുകയാണ് 
രാഹുല്‍ സിന്‍ഹ  

ഇന്ത്യന്‍ വംശജനായ അഭിജിത്ത് ബാനര്‍ജിക്കും ജീവിത പങ്കാളി എസ്തര്‍ ഡഫ്‌ളോയ്ക്കും, മൈക്കേല്‍ ക്രെമറിനുമാണ് ഈ വര്‍ഷത്തെ നൊബേല്‍ ലഭിച്ചത്. ഡഫ്‌ളോ, അഭിജിത്ത് ബാനര്‍ജിയുടെ രണ്ടാം ഭാര്യയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ച നയരേഖ ന്യായ് (മിനിമം ഇന്‍കം ഗ്യാരണ്ടി പ്രൊജക്ട്) തയ്യാറാക്കിയതില്‍ അഭിജിത്ത് ബാനര്‍ജി നിര്‍ണായക പങ്ക് വഹിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ദരിദ്രരായ 20 ശതമാനത്തിന് വര്‍ഷത്തില്‍ 72,000 രൂപ നല്‍കുന്നതടക്കം സുപ്രധാന നിര്‍ദേശങ്ങളാണ് അതിലുള്‍പ്പെടുത്തിയിരുന്നത്.

1961 ല്‍ മുംബൈയില്‍ ജനിച്ച അഭിജിത്ത് ബാനര്‍ജി ലോകത്തെ മുന്‍നിര സാമ്പത്തിക ശാസ്ത്രജ്ഞരില്‍ പ്രമുഖനാണ്. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറായി പ്രവര്‍ത്തിച്ചുവരുന്നു. ലോകത്ത് ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തില്‍ നിര്‍ണ്ണായകമാണ് അഭിജിത്ത്, ഡഫ്‌ളോ, ക്രെമര്‍ എന്നിവരുടെ ഗവേഷണങ്ങളെന്നാണ് പുരസ്‌കാര പ്രഖ്യാപന വേളയില്‍ സ്വീഡിഷ് അക്കാഡമി വ്യക്തമാക്കിയത്. നോട്ടുനിരോധനമടക്കമുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചയാളാണ് അദ്ദേഹം. നൊബേല്‍ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെയും ഇന്ത്യയുടെ സാമ്പത്തികാവസ്ഥയില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇതെല്ലാമാണ് ബിജെപി നേതാക്കളെ പ്രകോപിപ്പിച്ചത്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT