News n Views

ടൈം മാഗസീന് മോദി ഇപ്പോള്‍ രാജ്യത്തെ ഏകീകരിച്ച പ്രധാനമന്ത്രി, തെരഞ്ഞെടുപ്പിന് മുമ്പ് ‘ഇന്ത്യയുടെ വിഭജനത്തിന്റെ തലവന്‍’

THE CUE

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയുടെ വിഭജനത്തിന്റെ തലവന്‍ എന്ന് വിളിച്ച ടൈ മാഗസീന് മോദി ഇപ്പോള്‍ ഇന്ത്യയെ ഏകീകരിച്ച പ്രധാനമന്ത്രിയാണ്. അന്താരാഷ്ട്ര മാഗസീനായ ടൈംമിന്റെ മോദിയെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടിന്റെ തലക്കെട്ട് ഇങ്ങനെ.

മോദി പതിറ്റാണ്ടുകളായി ഒരു പ്രധാനമന്ത്രിക്കും കഴിയാത്ത വിധം ഇന്ത്യയെ ഏകീകരിച്ചു.

ചൊവ്വാഴാചയാണ് പുതിയ റിപ്പോര്‍ട്ട് ടൈം മാഗസീന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്ര മോദിയെ ഇന്ത്യയുടെ വിഭജനത്തിന്റെ തലവന്‍ എന്ന് വിളിച്ച ടൈം മാഗസീന്‍ തലക്കെട്ടില്‍ ഇന്ത്യയെ ഏകോപിപ്പിച്ച മോദിയെ കുറിച്ച് പറയുമ്പോഴും വിഭജനത്തിന്റെ വര്‍ഗീയ ധ്രുവീകരണത്തിന്റെ മോദി പതിപ്പിനെ ആവര്‍ത്തിച്ച് രേഖപ്പെടുത്തുന്നുണ്ട്.

എങ്ങനെയാണ് ഭിന്നിപ്പിക്കലിന്റെ ഈ പ്രതിരൂപം അധികാരം നിലനിര്‍ത്തിയതിനൊപ്പം തനിക്കുള്ള പിന്തുണ വര്‍ധിപ്പിച്ചത്?.

ഈ ചോദ്യം ചോദിക്കുന്ന ടൈം മാഗസീന്‍ സ്വയം അതിനുള്ള ഉത്തരവും നല്‍കുന്നുണ്ട്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇന്ത്യയുടെ ഏറ്റവും വലിയ ദൗര്‍ബല്യത്തെ കീഴടക്കാനും നിയന്ത്രിക്കാനും മോദിക്ക് കഴിഞ്ഞുവെന്നതാണ്. ‘വര്‍ഗ വിവേചന’ത്തെ മോദിക്ക് ഉപയോഗിക്കാനായി.

ഏകീകരിക്കാനായ വ്യക്തിയായി മോദിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമായി ലേഖകന്‍ മനോജ് ലാഡ്‌വ കാണുന്നത് പിന്നോക്ക സമുദായത്തിനുള്ളിലെ മോദിയുടെ പിറവിയാണ്. സവര്‍ണ സമുദായ ആധിപത്യത്തിന് അമിത പ്രാധാന്യം നല്‍കിയ പാശ്ചാത്യ മാധ്യമങ്ങള്‍ മനപ്പൂര്‍വ്വം മറന്നുകളയുകയോ ഒഴിവാക്കുകയോ ചെയ്തതാണ് ഇക്കാര്യമെന്നും ലേഖകന്‍ പറയുന്നു.

നരേന്ദ്ര മോദി ജനിച്ചത് ഇന്ത്യയിലെ മുന്‍ഗണനയോ ആനുകൂല്യങ്ങളോ ഇല്ലാത്ത പ്രതികൂല സാഹചര്യങ്ങളോട് പൊരുതുന്ന സാമൂഹിക വിഭാഗത്തിലാണ്. അങ്ങനെയുള്ള താഴെ തട്ടിലുള്ള മോദി ഏറ്റവും ഉന്നത സ്ഥാനത്ത് എത്തിച്ചേരുമ്പോള്‍ അഭിവാജ്ഞ നിറഞ്ഞ അദ്ധ്വാനിക്കുന്ന വര്‍ഗത്തിന് അത് തങ്ങള്‍ തന്നെയാണെന്ന ബോധ്യമുണ്ടാക്കുകയാണ്. മോദി തങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്ന് പാവപ്പെട്ട പൗരന്‍മാര്‍ക്ക് തോന്നുകയാണ്. മോദിയെ ഓരോരുത്തര്‍ക്കും തങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നവനായി തോന്നി, സ്വാതന്ത്ര്യത്തിന് ശേഷം 72 വര്‍ഷം ഇന്ത്യയെ നയിച്ച നെഹ്‌റു രാഷ്ട്രീയ കുടുംബത്തിന് സാധിക്കാതെ പോയതും ആ തോന്നല്‍ ഉളവാക്കാനാണ്.

ഇന്ദിരാ ഗാന്ധിയുടെ 1971ലെ വന്‍ വിജയത്തെ അനുസ്മരിച്ച് കൊണ്ട് ലേഖകന്‍ പറയുന്നു, അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറം മറ്റൊരു പ്രധാനമന്ത്രിക്കും ഇന്ത്യന്‍ സമ്മതിദായകരെ ഇത്തരത്തില്‍ ഏകോപിപ്പിച്ച് ലിജയിക്കാനായിട്ടില്ല. അത്രമേല്‍ വിമര്‍ശനങ്ങള്‍ നയങ്ങളുടെ പേരിലും മോദിയുടെ രീതികളുടെ പേരിലും ഉണ്ടായിരിക്കുമ്പോള്‍ പോലും തെരഞ്ഞെടുപ്പിലെ വിജയം സൂചിപ്പിക്കുന്നത് വോട്ടര്‍മാരെ തന്നിലേക്ക് ചേര്‍ക്കാന്‍ മോദിക്ക് സുഗമമായി കഴിഞ്ഞുവെന്നതാണ്.

തെരഞ്ഞെടുപ്പിന് മുമ്പ് ആതിഷ് തസീര്‍ ടൈം മാഗസീനില്‍ കവര്‍ സ്റ്റോറിയായി മോദിയെ വിമര്‍ശിച്ച് ലേഖനം എഴുതിയിരുന്നു. ഇതില്‍ നിന്ന് മാറി മോദി എങ്ങനെയാണ് ഇന്ത്യയിലെ വോട്ടര്‍മാരെ സമീകരിച്ചതെന്നാണ് പുതിയ ലേഖനം പറയുന്നത്. ലേഖകന്‍ ലാഡ്വ ബ്രിട്ടന്‍ കേന്ദ്രൂകരിച്ചുള്ള മാധ്യമ കമ്പനി ഇന്ത്യ ഐഎന്‍സിയുടെ സ്ഥാപകനും സിഇഒയുമാണ്.

തെരഞ്ഞെടുപ്പിന് മുമ്പ് അമേരിക്കന്‍ വാര്‍ത്താ മാഗസീന്റെ മേയ് 20 പതിപ്പിലാണ് കാവിരാഷ്ട്രീയത്തിന്റെ മുഖമടച്ചുള്ള അടിയാകുന്ന 'ഇന്ത്യയുടെ വിഭജനത്തിന്റെ തലവന്‍' എന്ന തലക്കെട്ടും റിപ്പോര്‍ട്ടും വന്നത്. ആതിഷ് തസീര്‍ എഴുതിയ റിപ്പോര്‍ട്ടിന്റ് തലക്കെട്ട് ഇങ്ങനെ.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് ഇനിയും മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷം കൂടി താങ്ങാനാകുമോ?.

മോദിയും ബിജെപിയും തരാതരത്തിന് പഴി പറയുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ മതനിരപേക്ഷ ആശയവും മോദിയുടെ കീഴിലുള്ള രാജ്യത്തെ അരാജക അവസ്ഥയുമാണ് റിപ്പോര്‍ട്ട് താരതമ്യം ചെയ്യുന്നത്. ഇന്ത്യയിലെ ഹിന്ദു- മുസ്ലീം വിഭാഗങ്ങള്‍ക്ക് ഇടയില്‍ സാഹോദര്യ അന്തരീക്ഷം ശക്തിപ്പെടുത്താനുള്ള ഒരാഗ്രവും മോദി ഇക്കാലമത്രയും പ്രകടിപ്പിച്ചിട്ടില്ല. പകരം എങ്ങനെ വിഷയം വഷളാക്കാമെന്നാണ് മോദി ഈ കാലമത്രയും നോക്കിയതെന്ന് ലേഖനം പറയുന്നു. ഗുജറാത്തില്‍ മോദി ഭരണകാലത്ത് അരങ്ങേറിയ വംശീയ കലാപവും അതില്‍ കൊല്ലപ്പെട്ട ഒട്ടനവധി ജനങ്ങളേയും ആതിഷ് തസീര്‍ റിപ്പോര്‍ട്ടില്‍ ഓര്‍മ്മപ്പെടുത്തിയിരുന്നു.

വീണ്ടും തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മോദിയുടെ ഭാഗ്യം ദുര്‍ബലമായ പ്രതിപക്ഷമാണെന്ന് പറഞ്ഞ ടൈം 2014ലെ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത മോദിക്ക് ഇന്ത്യ രണ്ടാമത് അവസരം കൊടുക്കോമെയെന്നും ചോദിച്ചു. ആതിഷ് തസീര്‍ ലേഖനം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു.

ഇന്ത്യ അവളുടെ പരിമിതിയില്‍ നിന്ന് രണ്ടാമതൊരു അവസരം കൂടി മോദിക്ക് കൊടുക്കുകയാണെങ്കില്‍, തന്റെ തോല്‍വികള്‍ക്ക് അയാള്‍ ലോകത്തെ എങ്ങനെയാണ് ഇനിയും ശിക്ഷിക്കുക എന്ന് ആലോചിച്ച് ഞെട്ടുകയല്ലാതെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല.

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

SCROLL FOR NEXT