News n Views

ജനസംഖ്യയില്‍ എട്ട് വര്‍ഷം കൊണ്ട് ഇന്ത്യ ഒന്നാമതെത്തും ; ചൈന ഞെട്ടിക്കും 

THE CUE

എട്ടുവര്‍ഷത്തിനകം ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. 2050 ആകുമ്പോഴേക്കും രാജ്യത്ത് ജനസംഖ്യയില്‍ 273 ദശലക്ഷത്തിന്റെ വര്‍ധനവുണ്ടാകുമെന്നും ഈ നൂറ്റാണ്ടിന്റെയൊടുക്കം വരെ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തുമെന്നും യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തിങ്കളാഴ്ച പുറത്തുവിട്ട വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ട്‌സ് 2019 ആണ് സുപ്രധാന വിവരങ്ങള്‍ പങ്കുവെയ്ക്കുന്നത്.

നിലവില്‍ 1.37 ബില്യണ്‍ (137 കോടി) ആണ് ഇന്ത്യയിലെ ജനസംഖ്യയായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ചൈനയുടെ ജനസംഖ്യ 1.43 ബില്യണ്‍ (143 കോടി ) ആണെന്നും വിശദീകരിക്കുന്നു.എന്നാല്‍ 2027 ആകുമ്പോള്‍ ഇന്ത്യ ചൈനയെ പിന്നിലാക്കും. 2050 ആകുമ്പോള്‍ ലോകജനസംഖ്യയില്‍ ഇരുനൂറ് കോടിയുടെ വര്‍ധനവുണ്ടാകും. നിലവിലുള്ള 7.7 ബില്യണ്‍ എന്ന നിരക്കില്‍ നിന്ന് നിന്ന് 9.7 ബില്യണ്‍ ആയി ഉയരുമെന്നാണ് വിലയിരുത്തല്‍.

യുഎന്നിന്റെ സാമ്പത്തിക സാമൂഹ്യ വിഭാഗമാണ് പഠനം നടത്തിയിരിക്കുന്നത്. 2019 നും 2050 നും ഇടയിലുള്ള കാലയളവില്‍, ജനസംഖ്യാ വര്‍ധനവില്‍ ഒരു ശതമാനത്തിന്റെയെങ്കിലും കുറവുണ്ടാകുമെന്ന് 55 രാജ്യങ്ങള്‍ കണക്കുകൂട്ടുന്നുണ്ട്. 2010 മുതല്‍ 27 രാജ്യങ്ങളില്‍ ഇത്തരത്തില്‍ ഒരു ശതമാനത്തിന്റെ കുറവ് സംഭവിച്ചിട്ടുണ്ട്. കുടുംബാസൂത്രണവും കുടിയേറ്റ നിരക്കിലെ വര്‍ധനവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ജനസംഖ്യാ നിയന്ത്രണത്തിന് ശക്തമായ ഊന്നല്‍ നല്‍കുന്ന ചൈനയില്‍ ഇക്കാലയളവില്‍ 2.2 ശതമാനത്തിന്റെ വരെ കുറവുണ്ടായേക്കുമെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്. അതേസമയം ഇന്ത്യയില്‍ ഇക്കാലയളവില്‍ 273 ദശലക്ഷം പേരുടെ വര്‍ധനവാണുണ്ടാവുക. അത്തരത്തില്‍ 1.5 ബില്യണുമായി (150 കോടി ) ഇന്ത്യ ഈ നൂറ്റാണ്ടിന്റെ അവസാനം വരെ ഒന്നാം സ്ഥാനത്ത് തുടരുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT