അധികാരത്തിലുള്ളവരുടെ താല്‍പര്യങ്ങളാണ് വിധികളിലും പ്രതിഫലിക്കുന്നതെങ്കില്‍ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് എങ്ങിനെ പറയാന്‍ കഴിയുമെന്ന് തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത്. അയോധ്യ വിധിയോട് പ്രതികരിച്ച് നിലപാട് ട്വീറ്റ് ചെയ്യുകയായിരുന്നു അദ്ദേഹം. പാ രഞ്ജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ.
ഓരോ ദിവസവും നിയമവും ജനാധിപത്യവും അധികാരത്തിന് വിധേയപ്പെടുകയാണ്. ഭരണത്തിലുള്ളവരുടെ താല്‍പര്യങ്ങളാണ് വിധികളില്‍ നിഴലിക്കുന്നതെങ്കില്‍ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് എങ്ങിനെ പറയാന്‍ കഴിയും.
അയോധ്യ കേസില്‍ ശനിയാഴ്ചയാണ് സുപ്രീം കോടതിയില്‍ നിന്ന് നിര്‍ണായക വിധിയുണ്ടായത്. എല്ലാവരുടെയും വിശ്വാസവും ആരാധനയും ഒരുപോലെ അംഗീകരിക്കണമെന്നും തുല്യത ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാന്‍ അനുവദിച്ചുകൊണ്ടായിരുന്നു ഭരണഘടനാ ബഞ്ചിന്റെ വിധി. മസ്ജിദ് പണിയാന്‍ അയോധ്യയില്‍ കണ്ണായ സ്ഥലത്ത് 5 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.