തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദ്ദം 29ന് കന്യാകുമാരി മേഖലയ്ക്ക് മുകളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും.
31ന് ലക്ഷദ്വീപ്-മാലിദ്വീപ് മേഖലയക്ക് മുകളിലായി അതിതീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ന്യൂനമര്‍ദ്ദമുള്ളതിനാല്‍ കേരള ലക്ഷദ്വീപ് തീരത്തിനിടയില്‍ കടല്‍ പ്രക്ഷുബ്ധമായേക്കും. ഈ തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലിലുള്ള മത്സ്യത്തൊഴിലാളികള്‍ അടുത്തുള്ള തീരങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നാളെയും മറ്റന്നാളും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. 29ന് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 30 നും 31നും ഈ ജില്ലകള്‍ക്ക് പുറമേ എറണാകുളത്തും മഞ്ഞ അലര്‍ട്ടുണ്ട്.