News n Views

ഇബ്രാഹിംകുഞ്ഞിന് കുരുക്ക് മുറുകുന്നു ; മുന്‍ മന്ത്രിയുടെ പങ്ക് അന്വേഷിക്കുന്നതിനുള്ള സര്‍ക്കാര്‍ അനുമതി ഉടനുണ്ടാകുമെന്ന് സൂചന 

THE CUE

പാലാരിവട്ടം പാലം അഴിമതി കേസില്‍ വി.കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് അന്വേഷിക്കുന്നതിനുള്ള സര്‍ക്കാര്‍ അനുമതി ഉടന്‍ ഉണ്ടാകുമെന്ന് സൂചന. മുന്‍ മന്ത്രിയുടെ പങ്ക് അന്വേഷിക്കുന്നതിന് അനുമതി തേടിയ സര്‍ക്കാരിനോട് ഗവര്‍ണര്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് വ്യക്തമാക്കുന്ന മതിയായ രേഖകള്‍ സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. പൊതുപ്രവര്‍ത്തക അഴിമതി നിരോധന നിയമത്തിലെ 17 (എ) വകുപ്പ് പ്രകാരമാണ് സര്‍ക്കാര്‍ അനുമതി തേടിയത്. പാലം നിര്‍മ്മാണത്തിന് കരാര്‍ നല്‍കുന്ന വേളയില്‍ ഇബ്രാഹിം കുഞ്ഞ് മന്ത്രിയായിരുന്നതിനാല്‍ പ്രതിചേര്‍ക്കുന്നതിനടക്കം ഗവര്‍ണറുടെ അംഗീകാരം വേണമെന്നാണ് നിയമം. കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ അനുമതി തേടുകയായിരുന്നു.

വിജിലന്‍സ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഫയല്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. മേല്‍പ്പാലം പണിക്ക് കരാറെടുത്ത കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയതില്‍ ഇബ്രാഹിംകുഞ്ഞിന് ഗൂഢോദ്ദേശം ഉണ്ടെന്നൊണ് വിജിലന്‍സ് കണ്ടെത്തല്‍. ആര്‍ഡിഎസ് കമ്പനിക്ക് 8.25 കോടി രൂപ മുന്‍കൂര്‍ നല്‍കിയതില്‍ ഇബ്രാഹിംകുഞ്ഞിന് പങ്കുണ്ടെന്ന് സെപ്റ്റംബര്‍ 30 നാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ആര്‍ഡിഎസ് കമ്പനിക്ക് നിര്‍മ്മാണച്ചുമതല നല്‍കാന്‍ ടെന്‍ഡറിലും രജിസ്റ്ററിലും കൃത്രിമം കാട്ടിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്. പ്രീ ടെന്‍ഡറില്‍ പങ്കെടുത്ത കരാര്‍ കമ്പനികളോട് മുന്‍കൂര്‍ തുക നല്‍കില്ലെന്നാണ് അറിയിച്ചത്. എന്നാല്‍ ചട്ടവിരുദ്ധമായി ആര്‍ഡിഎസിന് 8.25 കോടി നല്‍കി.

ക്യാബിനറ്റില്‍ വെയ്ക്കാതെയാണ് പണം നല്‍കാന്‍ നിര്‍ദേശിച്ചത്. ഇതിന് പലിശ ഈടാക്കാന്‍ നിര്‍ദേശിച്ചിരുന്നുമില്ല. എന്നാല്‍ താന്‍ ഇടപെട്ടാണ് 7 % പലിശ ഏര്‍പ്പെടുത്തിയതെന്ന് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് മൊഴി നല്‍കിയിട്ടുണ്ട്. മുന്‍തൂര്‍ തുക 30 ശതമാനം വീതം തിരിച്ചുപിടിക്കാന്‍ റോഡ് ഫണ്ട് ബോര്‍ഡ് നിര്‍ദേശിച്ചെങ്കിലും അത് 10 ശതമാനമാക്കിയെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ട് വഴി ഇബ്രാഹിംകുഞ്ഞ് 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്. നോട്ട് നിരോധനം നിലവില്‍ വന്നതിന് പിന്നാലെ 2016 നവംബര്‍ 16 ന് ഇബ്രാഹിം കുഞ്ഞ് 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് പരാതി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT