News n Views

‘കാലതാമസമുണ്ടാക്കി മാനസികോല്ലാസം അനുഭവിക്കുന്ന സാഡിസ്റ്റ് മനോഭാവക്കാരുണ്ട്’; ഉദ്യോഗസ്ഥര്‍ സാധാരണക്കാരെ ആദരിക്കണമെന്ന് മുഖ്യമന്ത്രി 

THE CUE

ആവശ്യങ്ങള്‍ക്കായെത്തുന്ന സാധാരണക്കാരെ അവഗണിക്കുന്നതിന് പകരം ആദരിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാകേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ഫോണ്‍വിളിയില്‍ തീര്‍ക്കാവുന്ന കാര്യങ്ങള്‍ നോട്ട് ഫയലും കറണ്ട് ഫയലും എഴുതി കാലതാമസം വരുത്തി പ്രത്യേക മാനസികോല്ലാസം അനുഭവിക്കുന്ന സാഡിസ്റ്റ് മനോഭാവമുള്ള അപൂര്‍വം പേരുണ്ട്. ഇത് ആധുനിക സമൂഹത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

പൊതുജന സേവന രംഗത്തെ നൂതന ആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്‍ ഓഫീസിലെത്തുമ്പോള്‍ കസേരയില്‍ ആളില്ലെങ്കില്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ അയാളെ സഹായിക്കണം. അതാണ് കൂട്ടുത്തരവാദിത്വം.എന്നാല്‍ ചെറിയൊരു വിഭാഗം തെറ്റായ ശൈലി സ്വീകരിക്കുന്നുണ്ട്. അത് ഗൗരവമായി കാണണം. സിവില്‍ സര്‍വീസിനെ ഉപകാരപ്രദമാക്കി മാറ്റുന്നതിനെ എതിര്‍ക്കുന്നതും ഈ വിഭാഗമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഹൃദ്യം ദേശീയ ആരോഗ്യ മിഷന്‍, ഔവര്‍ റെസ്‌പോണ്‍സിബിളിറ്റി ടു ചില്‍ഡ്രന്‍, കുറ്റ്യാടി ഭൂവസ്ത്ര പദ്ധതി, കുട്ടമ്പേരൂര്‍ നദീ നവീകരണം, ജലസംരക്ഷണം, മയ്യില്‍ പഞ്ചായത്തിലെ സമ്പൂര്‍ണ നെല്‍കൃഷി എന്നീ പദ്ധതികള്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എസി മൊയ്തീന്‍, കെകെ ശൈലജ, തുടങ്ങിയവരും ചടങ്ങിലുണ്ടായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT