News n Views

മരട്: അന്വേഷണം രാഷ്ട്രീയക്കാരിലേക്കും; മുന്‍പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ ചോദ്യം ചെയ്യും

THE CUE

മരട് ഫ്‌ളാറ്റ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയ നേതൃത്വത്തിലേക്കും നീങ്ങുന്നു. ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്ക് അനുമതി നല്‍കിയ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ ചോദ്യം ചെയ്യും. അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി.

മുന്‍ പഞ്ചായത്ത് ഭരണസമിതിയിലുണ്ടായിരുന്ന 21 അംഗങ്ങളെയാണ് ചോദ്യം ചെയ്യുക. രണ്ടു പേര്‍ വീതം ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ എ ദേവസി അടക്കമുള്ളവര്‍ അനധികൃത കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഇടപെട്ടുവെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെ ആരോപിച്ചിരുന്നു. മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫിന്റെ മൊഴിയും ഭരണസമിതിക്ക് എതിരാണ്.

ഫ്‌ളാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതിനുള്ള തുക സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. 19 കോടി 93 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് രേഖകള്‍ അടക്കം സമര്‍പ്പിച്ച 38 ഫ്‌ളാറ്റ് ഉടമകള്‍ക്കാണ് പണം ആദ്യം നല്‍കുന്നത്. പൊളിച്ച് നീക്കാനുള്ള 325 ഫ്‌ളാറ്റുകളിലെ 239 അപേക്ഷകളാണ് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതിക്ക് ലഭിച്ചത്.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT