പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ പ്രോസിക്യൂഷന്‍ നടപടികളില്‍ അനുമതി നല്‍കുന്നതിന് ഗവര്‍ണര്‍ എജിയുടെ അഭിപ്രായം തേടി. രാജ്ഭവനിലെത്താന്‍ എജിയോട് ആവശ്യപ്പെട്ടു. മൂന്ന് മാസമായിട്ടും ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള അന്വേഷണം വഴിമുട്ടിയത് ഗവര്‍ണറുടെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു.
മുന്‍മന്ത്രിക്കെതിരായ അഴിമതിക്കേസിലെ നടപടികള്‍ക്ക് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. സര്‍ക്കാര്‍ അനുമതി തേടിയപ്പോള്‍ ഇബ്രാഹിംകുഞ്ഞിനെതിരായി കണ്ടെത്തിയ തെളിവുകള്‍ ഗവര്‍ണറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് എസ് പി കൈമാറിയിരുന്നു.ഇബ്രാഹിംകുഞ്ഞിനെതിരായ തെളിവുകളും ടി ഒ സൂരജ് അടക്കം നല്‍കിയ മൊഴികളുമാണ് ഗവര്‍ണര്‍ക്ക് നല്‍കിയത്.
ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
പ്രോസിക്യൂഷന് അനുമതി ലഭിച്ചാല്‍ വിജിലന്‍സിന് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നതിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. ഗവര്‍ണറാണ് തീരുമാനമെടുക്കേണ്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനിക്ക് സര്‍ക്കാര്‍ മുന്‍കൂട്ടി പണം നല്‍കിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. നിര്‍മാണക്കരാറില്‍ ഇതില്ലാതെയാണ് പണം നല്‍കിയത്. തുക കൈമാറണെന്ന് ഇബ്രാഹിംകുഞ്ഞ് നിര്‍ദേശിച്ച ഫയലും കണ്ടെത്തിയിരുന്നു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം