News n Views

ഞാന്‍ മേനോനല്ല, ടൈല്‍സിന്റെ പണിയെടുത്ത് ജീവിച്ചയാളാണ്, മനുഷ്യനാണ് ; ബിനീഷ് ബാസ്റ്റിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം 

THE CUE

മൂന്നാം കിട നടനൊപ്പം സ്‌റ്റേജ് പങ്കിടില്ലെന്ന് പറഞ്ഞ സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനെതിരെ, പാലക്കാട് ഗവ.മെഡിക്കല്‍ കോളജിലെ, കോളജ് ഡേ വേദിയിലെത്തി പ്രതിഷേധിച്ച നടന്‍ ബിനീഷ് ബാസ്റ്റിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം.

എന്നെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളാണ് ഇവിടെയുള്ളതെന്ന് അറിയാം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഇന്‍സള്‍ട്ട് നടന്ന ദിവസമാണിത്. 35 വയസ്സുണ്ട് എനിക്ക്. ചെയര്‍മാന്‍ വിളിച്ചിട്ട് വന്നതാണ്. എന്റെ സ്വന്തം വണ്ടിയിലാണ് വന്നത്. ശരിക്കും പറയാന്‍ പറ്റണില്ല.

ഒരു മണിക്കൂര്‍ മുന്‍പ് നിങ്ങളുടെ ചെയര്‍മാന്‍ റൂമില്‍ വന്നിട്ട് അനിലേട്ടനാണ് വേറൊരു ഗസ്റ്റെന്ന് പറഞ്ഞു. സാധാരണക്കാരനായ എന്നെ സ്റ്റേജിലേക്ക് വിളിച്ചതുകൊണ്ട് അനിലേട്ടന്‍ ഈ സ്റ്റേജിലേക്ക് കയറില്ല, അവനോട് ഇവിടെ വരരുത്. അവന്‍ എന്റെ പടത്തില്‍ ചാന്‍സ് ചോദിച്ച ആളാണെന്ന് പറഞ്ഞെന്ന്.

ഞാന്‍ മേനോനല്ല. ഞാന്‍ നാഷണല്‍ അവാര്‍ഡ് മേടിക്കാത്ത ആളാണ്. എനിക്ക് ഭയങ്കര സങ്കടമുണ്ട്.

ലൈഫില്‍ ഏറ്റവും കൂടുതല്‍ സങ്കടമുണ്ടായ ദിവസമാണിന്ന്. ഇങ്ങനെയൊക്കെ ഒരു വ്യക്തിയോടും കാണിക്കാന്‍ പാടില്ല. ഞാന്‍ ടൈല്‍സിന്റെ പണിയെടുത്ത് ജീവിച്ച് പത്തുപന്ത്രണ്ട് വര്‍ഷക്കാലം കൊണ്ട് പത്ത് എണ്‍പതോളം പടം ചെയ്തിട്ടുണ്ട്

വിജയ് സാറിന്റെ തെരി എന്ന ചിത്രത്തിലൂടെ ചെറിയൊരു സ്ഥാനക്കയറ്റം കിട്ടിയ ആളാണ് .ആദ്യമായിട്ടല്ല കോളജില്‍ പോകുന്നത്. 220 ഓളം കോളജില്‍ ഗസ്റ്റ് ആയി പോയിട്ടുണ്ട്. ആദ്യമായിട്ടാണ് ജീവിതത്തില്‍ ഇങ്ങനെയൊരു ഇന്‍സള്‍ട്ടിംഗ് ഉണ്ടാകുന്നത്. മറക്കാന്‍ പറ്റാത്തൊരു ഇന്‍സള്‍ട്ടിംഗ് ആണ്. ഒരു കാര്യം ഞാന്‍ എഴുതിക്കൊണ്ട് വന്നിട്ടുണ്ട്. വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് എഴുതിക്കൊണ്ട് വന്നിരിക്കുകയാണ്.

മതമല്ല, മതമല്ല പ്രശ്‌നം,എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം. ഏതുമതക്കാരന്‍ എന്നല്ല പ്രശ്‌നം. എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്‌നം. ഞാനും ജീവിക്കാന്‍ വേണ്ടി നടക്കുന്നവനാണ്. ഞാനും ഒരു മനുഷ്യനാണ്.

ഞാന്‍ പോണേണ്. ക്ഷണിക്കണം നിങ്ങള്‍. വിദ്യാഭ്യാസം ഇല്ലാത്ത ആളാണ്. പക്ഷേ ഒരുപാട് സ്റ്റേജില്‍ പോയിട്ടുണ്ട്. ഒരു കൂലിപ്പണിക്കാരന്‍ എന്ന നിലയില്‍ എന്നെ കണ്ട്, സാറ് പറഞ്ഞത് സാറിന്റെ പടത്തില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന വ്യക്തിയാണ് ബിനീഷ് ബാസ്റ്റിന്‍ എന്ന്. ചാന്‍സ് ചോദിച്ച വ്യക്തിയുടെ കൂടെ സ്‌റ്റേജ് പങ്കിടാന്‍ പറ്റില്ലെന്ന്. എനിക്ക് എന്താണ് എന്താണ് പറയേണ്ടതെന്ന് അറിയില്ല. നല്ലതായിട്ട് വരട്ടെ നിങ്ങളുടെ പരിപാടി അടിപൊളിയാകട്ടെ എല്ലാവിധ ആശംസകളും ഞാന്‍ നേരുന്നു. താങ്ക് യു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT