News n Views

യുപിയില്‍ ഹിന്ദു മഹാസഭാ മുന്‍ നേതാവിനെ കുത്തിക്കൊന്നു; അക്രമികളെത്തിയത് മധുരപലഹാരപെട്ടിയില്‍ തോക്ക് ഒളിപ്പിച്ച്‌

THE CUE

യുപിയില്‍ ഹിന്ദു മഹാസഭാ മുന്‍ നേതാവിനെ വെട്ടിയും വെടിവെച്ചും കൊന്നു. ഹിന്ദു സമാജ് പാര്‍ട്ടി അദ്ധ്യക്ഷന്‍ കമലേഷ് തിവാരിയാണ് ലക്‌നൗ ഖുര്‍ഷിദിലെ വീടിന് സമീപം കൊല്ലപ്പെട്ടത്. രണ്ട് പേരടങ്ങുന്ന അക്രമി സംഘം മുന്‍ ഹിന്ദു മഹാസഭാ നേതാവിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി തിവാരിയുടെ ശ്വസന നാളി മുറിക്കുകയും നെഞ്ചില്‍ പല തവണ കുത്തുകയും വെടിയുതിര്‍ക്കുകയും ചെയ്‌തെന്ന് പൊലീസ് വ്യക്തമാക്കി. തിവാരി ആക്രമിക്കപ്പെടുമ്പോള്‍ സുരക്ഷാചുമതലയുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ ഉറക്കമായിരുന്നെന്ന് ഏക ദൃക്‌സാക്ഷിയായ സൗരാഷ്ട്ര ജീത് സിംഗ് പറഞ്ഞു.

രണ്ട് പേര്‍ തിവാരിയെ അക്രമിക്കുന്നത് കണ്ടു. സുരക്ഷ ഉദ്യോഗസ്ഥര്‍ രണ്ടുപേരും രണ്ട് ദിവസമായി എത്തിയിരുന്നില്ല. മറ്റൊരു കോണ്‍സ്റ്റബിള്‍ ഉറക്കത്തിലുമായിരുന്നു.
സൗരാഷ്ട്ര ജീത് സിംഗ്

കാവി വസ്ത്രധാരികളായ അക്രമികള്‍ മധുരപലഹാരം നല്‍കാനെന്ന വ്യാജേന ഓഫീസില്‍ പ്രവേശിച്ചാണ് കൃത്യം നടത്തിയത്. തോക്ക് മധുരപലഹാര പെട്ടിയില്‍ ഒളിപ്പിച്ച് വെച്ചിരുന്നു. സൗരാഷ്ട്ര ജീത് സിംഗ് ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു. തിവാരിയെ ആംബുലന്‍സില്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിവാരിയുടെ പരിചയക്കാര്‍ തന്നെയാണ് കൊലക്ക് പിന്നിലെന്നും ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് പ്രതികരിച്ചു.

വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ നിയമ നടപടി നേരിട്ടിട്ടുള്ളയാളാണ് തിവാരി. 2015 ഡിസംബറില്‍ സഹരന്‍പൂരില്‍ ഒരു മതവിഭാഗത്തിനെതിരെ വിദ്വേഷ ലഘുലേഖ വിതരണം ചെയ്തതിന് തിവാരിയെ അറസ്റ്റ് ചെയ്തു. ദേശ സുരക്ഷാ നിയമപ്രകാരം ചുമത്തിയ കേസ് കഴിഞ്ഞ സെപ്റ്റംബര്‍ 30നാണ് ഹൈക്കോടതി റദ്ദാക്കിയത്.

ഹിന്ദുമഹാസഭയുടെ അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലി തിവാരിയും ചക്രപാണി എന്ന മറ്റൊരു നേതാവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. താനാണ് പ്രസിഡന്റെന്ന വാദം മറുഭാഗം അംഗീകരിച്ചില്ല. തുടര്‍ന്ന് 2017ല്‍ തിവാരി ഹിന്ദുമഹാസഭ വിട്ട് ഹിന്ദു സമാജ് പാര്‍ട്ടി എന്ന പേരില്‍ പുതിയൊരു സംഘടന രൂപീകരിക്കുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT