News n Views

സ്വത്ത് തട്ടിയെടുക്കല്‍ കേസില്‍ ടി സിദ്ദിഖിനെതിരെ അന്വേഷണം; ജഡ്ജിയുടെ ഭൂമിക്ക് വ്യാജ ഒസ്യത്തുണ്ടാക്കിയെന്ന് പരാതി

THE CUE

കോഴിക്കോട് താമരശ്ശേരിയില്‍ വ്യാജ ഒസ്യത്തുണ്ടാക്കി ഭൂമി തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റെ ടി സിദ്ദീഖ് കൂട്ടുനിന്നുവെന്ന് പരാതി. അന്തരിച്ച ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ സ്വത്ത് തട്ടിയെടുത്തുവെന്നാണ് കേസ്. കെ എ ലിങ്കണ്‍ എബ്രഹാമിന്റെ പേരിലുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തുവെന്ന് മുഖ്യമന്ത്രിയുടെ പ്രശ്‌നപരിഹാര സെല്ലിലാണ് പരാതി ലഭിച്ചത്. താമരശ്ശേരി ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്.

ഭൂമി പതിച്ച് കിട്ടിയിട്ടുണ്ടെന്ന് സിദ്ദിഖ് ന്യൂസ് 18 ചാനലിനോട് സമ്മതിച്ചു. സുഹൃത്ത് ആവശ്യപ്പെട്ടതനുസരിച്ചാണ് ഭൂമി കേസില്‍ ഇടപെട്ടതതെന്നും ടി സിദ്ദിഖ് പ്രതികരിച്ചു.

രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നു. പരാതി വ്യാജമാണ്. കേസിനെ നേരിടും.ഒസ്യത്ത് കോടതി തീര്‍പ്പ് കല്‍പ്പിച്ചതാണ്
ടി സിദ്ദീഖ്

27 ഏക്കര്‍ ഭൂമി കെ എ എബ്രഹാം മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ ലിങ്കണ്‍ എബ്രഹാം എഴുതി വെച്ചിരുന്നു. തന്റെ മരണശേഷം സ്വത്തുക്കള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് ഉപയോഗിക്കാമെന്നായിരുന്നു ഒസ്യത്തിലുണ്ടായിരുന്നത്. ഈ സ്വത്തുക്കള്‍ മറ്റൊരു ഒസ്യത്തിലൂടെ തനിക്ക് കൈമാറിയെന്ന് സഹോദരനായ ഫിലോമിന്‍ അവകാശപ്പെടുകയായിരുന്നു. ഇതിന് കോണ്‍ഗ്രസ് നേതാക്കളുടെ സഹായം ലഭിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ടി സിദ്ദിഖിന് പുറമേ ഡിസിസി സെക്രട്ടറി ഹബീബ് തമ്പി, എം കെ അബ്ദുള്‍ റഹ്മാന്‍ എന്നിവരും സഹായിച്ചു. ഇതിലൂടെ ഒരു ഏക്കര്‍ ഭൂമി ഇവരുടെ പേരില്‍ എഴുതി വാങ്ങി.

വ്യാജരേഖയുണ്ടാക്കിയതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഒസ്യത്തിലെ ഒപ്പും വിരലടയാളവുമാണ്. ട്രസ്റ്റിന് കൈമാറിയ ഒസ്യത്തില്‍ ലിങ്കണ്‍ എബ്രഹാമിന്റെ ഒപ്പുണ്ട്. ഫിലോമിന്റെ കൈവശമുള്ളതില്‍ വിരലടയാളമാണുള്ളത്. ട്രസ്റ്റ് ഭാരവാഹികളാണ് ഇതിനെതിരെ കോടതിയെ സമീപിച്ചത്. ഇത് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് പിന്‍വലിപ്പിക്കുകയും കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. ഇതിനെതിരെയാണ് പരാതി.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT