Education

കുറേയായി സമരം ചെയ്യാതെ ഇരിക്കുവല്ലേ; എസ്എഫ്‌ഐയെ കളിയാക്കി ശിവൻകുട്ടി, ഭരിക്കുന്നവരുടെ കൊടി നോക്കി സമരം ചെയ്യുന്നവരല്ലന്ന് മറുപടി

മലപ്പുറം ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സീറ്റ് വിഷയത്തില്‍ സമരം ചെയ്യുന്ന എസ്എഫ്‌ഐയെ കളിയാക്കി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കുറേനാളായി സമരം ചെയ്യാതെ ഇരിക്കുന്നവരല്ലേയെന്നും സമരം ചെയ്ത് ഉഷാറായി വരട്ടെയെന്നുമാണ് മന്ത്രിയുടെ കമന്റ്. വിദ്യാഭ്യാസ സംഘടനകള്‍ക്കും തൊഴിലാളി സംഘടനകള്‍ക്കും സമരം ചെയ്യാനുള്ള അവകാശമുണ്ട്. അവരുടെ അവകാശത്തെ നിഷേധിക്കുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഒരു കുട്ടിക്കും പ്രവേശനത്തിന് പ്രയാസമുണ്ടാകരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ മനസ് സമരക്കാര്‍ മനസിലാകണമെന്നും വിദ്യാര്‍ത്ഥി സംഘടനകളുമായി നാളെ നടത്തുന്ന ചര്‍ച്ചയില്‍ എല്ലാം മനസിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിയുടെ നിറം നോക്കി സമരം ചെയ്യുന്നവരല്ല എസ്എഫ്‌ഐയെന്ന് കേന്ദ്രകമ്മിറ്റിയംഗം ഇ.അഫ്‌സല്‍ മറുപടി നല്‍കി. മലബാര്‍ മേഖലയിലെ ഹയര്‍ സെക്കന്‍ഡറി സീറ്റ് പ്രതിസന്ധി നേരത്തേ വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നും എന്നാല്‍ സമരം രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു മന്ത്രി പ്രതികരിച്ചത്. മലപ്പുറത്ത് പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രക്ഷോഭം തുടരുകയാണ്. തിങ്കളാഴ്ച മലപ്പുറം കളക്ടറേറ്റിലേക്ക് എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

വിഷയത്തില്‍ കെഎസ് യുവും എംഎസ്എഫും പ്രതിഷേധത്തിലാണ്. മലപ്പുറത്ത് ഹയര്‍ സെക്കന്‍ഡറി മേഖലാ ഉപ ഡയറക്ടറുടെ ഓഫീസ് ഇവര്‍ ഉപരോധിച്ചിരുന്നു. ഇന്ന് നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെഎസ് യു ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പ്രസ്താവനയില്‍ അറിയിച്ചു. പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കെഎസ്‌യു ആരോപിച്ചു. വിദ്യാര്‍ത്ഥി സംഘടന സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയാണ് വിദ്യാഭ്യാസ ബന്ദെന്നും കെഎസ്‌യു അറിയിച്ചു.

ഡോ.സരിന്‍ ഇടതുപക്ഷത്തേക്ക്, അനില്‍ ആന്റണി പോയത് ബിജെപിയിലേക്ക്; കൂടുമാറിയ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷന്‍മാര്‍

'നായികയായി പശു', സിദ്ധീഖ് അവതരിപ്പിക്കുന്ന 'പൊറാട്ട് നാടകം' നാളെ മുതൽ തിയറ്ററുകളിൽ

ഉരുൾ പൊട്ടൽ പശ്ചാത്തലമായി 'നായകൻ പൃഥ്വി' നാളെ മുതൽ തിയറ്ററുകളിൽ

സിദ്ദീഖ് സാറുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ പറഞ്ഞ കഥയാണ് 'പൊറാട്ട് നാടകം', രചയിതാവ് സുനീഷ് വാരനാട്‌ അഭിമുഖം

ഷാർജ അഗ്രിക്കള്‍ച്ചർ ആന്‍റ് ലൈവ് സ്റ്റോക്ക് ജൈവ ഉൽപ്പന്നങ്ങൾ യൂണിയൻ കോപില്‍ ലഭ്യമാകും

SCROLL FOR NEXT