News n Views

സിനിമാരംഗത്തെ നിയമനിര്‍മ്മാണത്തിന് കരട് തയ്യാറെന്ന് മന്ത്രി ബാലന്‍; ഷെയ്‌നുമായുള്ള ‘നിസ്സഹകരണം’ തുടരുമെന്ന് നിര്‍മ്മാതാക്കള്‍

THE CUE

സിനിമാ മേഖലയ്ക്ക് വേണ്ടി സമഗ്രമായ നിയമനിര്‍മ്മാണമുണ്ടാകുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍. ഇതിന്റെ കരട് തയ്യാറായെന്ന് മന്ത്രി പ്രതികരിച്ചു. നിയമനിര്‍മ്മാണത്തിനായി അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടും പരിഗണിക്കും. സിനിമ സെറ്റുകളിലെ ലഹി ഉപയോഗത്തേക്കുറിച്ചുള്ള പരാതി രേഖാമൂലം തന്നാല്‍ പരിശോധിക്കും. പരാതി എഴുതി നല്‍കാമെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഷെയ്‌നെ വിലക്കിക്കൊണ്ടുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പ്രതികരിച്ചു. ഷെയ്‌നിനോട് നിസ്സഹകരണമാണ്. വിലക്ക് എന്ന് വ്യാഖ്യാനിക്കരുത്. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് 'അമ്മ' കത്ത് നല്‍കിയിട്ടുണ്ടെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പ്രതികരണം കെഎഫ്പിഎ ആവര്‍ത്തിച്ചു.

മയക്കുമരുന്ന് ഉപയോഗം വ്യാപകമായുണ്ട്. ചെറുപ്പക്കാരില്‍ ചിലര്‍ എന്ന് കൃത്യമായാണ് പറഞ്ഞത്.   
രജപുത്ര രഞ്ജിത്ത്  

സെറ്റുകളിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട വിഷയം സര്‍ക്കാരുമായി പിന്നീട് ചര്‍ച്ച ചെയ്യുമെന്നും നിര്‍മ്മാതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT