News n Views

‘സര്‍ക്കാരിനെ പാഠം പഠിപ്പിക്കണം’ ; ശബരിമലയില്‍ കാണിക്കയിടരുതെന്ന വിദ്വേഷ ആഹ്വാനവുമായി കപിലാശ്രമ മഠാധിപതി 

THE CUE

സുപ്രീം കോടതിയുടെ ശബരിമല യുവതീപ്രവേശന വിധിയെ പിന്തുണച്ച സംസ്ഥാന സര്‍ക്കാരിനെ പാഠം പഠിപ്പിക്കണമെന്ന വിദ്വേഷ ആഹ്വാനവുമായി ഉത്തരാഖണ്ഡ് ഗൗതീര്‍ത്ഥ കപിലാശ്രമ മഠാധിപതി സ്വാമി രാമചന്ദ്ര ഭാരതി. ഭക്തര്‍ ഒരു രൂപ പോലും ശബരിമലയില്‍ കാണിക്കയിടരുതെന്ന് അദ്ദേഹം മംഗളൂരുവില്‍ പറഞ്ഞു. ദക്ഷിണ കന്നഡ അയ്യപ്പസേവാസമാജം സംഘടിപ്പിച്ച ഭക്തകൂട്ടായ്മ ഉദ്ഘാടനം ചെയ്യവെയാണ് പരാമര്‍ശം. ക്ഷേത്രങ്ങളിള്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ മാത്രമാണ് സര്‍ക്കാര്‍ കണ്ണുവെയ്ക്കുന്നത്. യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ചപ്പോള്‍ 9000 അയ്യപ്പഭക്തരെയാണ് സര്‍ക്കാര്‍ ജയിലില്‍ അടച്ചത്.

അതുകൊണ്ട് സര്‍ക്കാരിനെ പാഠം പഠിപ്പിക്കണം. അതിനാല്‍ കര്‍ണാടക ഉള്‍പ്പെടെ കേരളത്തിന് പുറത്തുനിന്ന് ശബരിമലയിലെത്തുന്ന ഒരാളും ഒരു രൂപ പോലും ഭണ്ഡാരത്തില്‍ നിക്ഷേപിക്കരുതെന്നും രാമചന്ദ്ര ഭാരതി പറഞ്ഞു. ശബരിമലയില്‍ പോവുക, പ്രാര്‍ത്ഥിക്കുക, അപ്പവും അരവണയും വാങ്ങുക. പക്ഷേ കാണിക്കവഞ്ചിയില്‍ പണം ഇടരുത്. അതുമുഴുവന്‍ സര്‍ക്കാര്‍ ഖജനാവിലേക്കാണ് പോവുക. കേരളത്തിന് പുറത്തുനിന്നാണ് കൂടുതല്‍ അയ്യപ്പഭക്തര്‍ ശബരിമലയിലെത്തുന്നത്. എന്നാല്‍ നമ്മള്‍ മനസ്സുവെച്ചാല്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്ന പണം നിയന്ത്രിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

രാമചന്ദ്ര ഭാരതി വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ പന്തളം രാജവംശത്തിലെ ശശികുമാരവര്‍മ വേദിയിലുണ്ടായിരുന്നു. ശബരിമലയില്‍ നിന്ന് ലഭിക്കുന്ന കാണിക്കവരുമാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ അതുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ പരിപാലനത്തിനും ശമ്പളാനുകൂല്യങ്ങള്‍ നല്‍കാനുമാണ് ചെലവഴിക്കുന്നതെന്ന് സര്‍ക്കാര്‍ പലകുറി വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല പോലെ കൂടുതല്‍ ഭക്തരെത്തുന്ന ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ഭൂരിപക്ഷം വരുന്ന വരുമാനം കുറവുള്ള അമ്പലങ്ങളുടെ പരിപാലനം നിര്‍വഹിക്കുന്നത് എന്നിരിക്കെയാണ് രാമചന്ദ്ര ഭാരതിയുടെ വിദ്വേഷ ആഹ്വാനം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT