News n Views

ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനാഫലം ലഭിച്ചില്ല ; ഹര്‍ജി പരിഗണിക്കുന്നത് 20 മാസത്തേക്ക് നീട്ടി 

THE CUE

ലൈംഗിക പീഡന കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജി പരിഗണിക്കുന്നത് 2021 ജൂണിലേക്ക് നീട്ടി. ബോംബെ ഹൈക്കോടതിയുടേതാണ് നടപടി. ഡിവിഷന്‍ ബെഞ്ചിന്റെ മുമ്പാകെയുള്ള ഹര്‍ജികള്‍ യഥാക്രമം ലിസ്റ്റ് ചെയ്തപ്പോഴാണ് 20 മാസത്തിന് ശേഷമുള്ള തിയ്യതി ലഭിച്ചത്. ഡിഎന്‍എ പരിശോധനാ ഫലം വൈകുന്നതാണ് ഹര്‍ജി പരിഗണിക്കുന്നത് നീളാന്‍ ഇടയാക്കുന്നത്. കലീനയിലെ ഫോറന്‍സിക് ലാബില്‍ നിന്ന് ഡിഎന്‍എ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കേസ് അന്വേഷിക്കുന്ന ഓഷിവാര പൊലീസിന്റെ വാദം.

മുന്‍ഗണനാക്രമം അനുസരിച്ച് ബിനോയിയുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിട്ടില്ലെന്നാണ് ഫോറന്‍സിക് ലാബിന്റെ വിശദീകരണം. അതേസമയം ഡിഎന്‍എ പരിശോധനാ ഫലം ലഭിക്കുന്നത് അനുസരിച്ച് അഭിഭാഷകന് കേസ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താം. അതേസമയം യുവതിയുടെ പരാതിയില്‍ ബിനോയിക്കെതിരെ രജിസ്റ്റര്‍ ചെയ്ത മാനഭംഗ കേസ് അന്ധേരി മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. ബിഹാര്‍ സ്വദേശിനിയാണ്, ബിനോയ് 8 വര്‍ഷത്തോളം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് പരാതി നല്‍കിയത്.

ബിനോയ് പരാതിക്കാരിയോട് ഒത്തുതീര്‍പ്പിന് ശ്രമിച്ചതിന്റെ ശബ്ദരേഖ നേരത്തേ പുറത്തുവന്നിരുന്നു. അഞ്ചുകോടി രൂപയാവശ്യപ്പെട്ട് യുവതി വക്കീല്‍ നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് ജനുവരി 10 ന് ബിനോയ് യുവതിയെ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തായത്. അഞ്ചുകോടി നല്‍കാന്‍ ഉദ്ദേശമില്ലെങ്കില്‍ നിന്റെ മകനുളളത് നല്‍കൂവെന്ന് യുവതി ആവശ്യപ്പെടുന്നുണ്ട്. നിന്റെ മകന്‍ എന്ന് യുവതി പറയുമ്പോള്‍ ബിനോയ് പിതൃത്വം നിഷേധിക്കുന്നില്ല. പണം നല്‍കാമെന്നും പക്ഷേ തന്നോടുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയും പേര് മാറ്റി ജീവിക്കണമെന്നും ബിനോയ് നിര്‍ദേശിച്ചതും ശബ്ദരേഖയില്‍ വ്യക്തമായിരുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT