News n Views

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തന്നെ ആക്ടിവിസ്റ്റുകളുടേത്’; കടകംപള്ളിയെ തള്ളി പിബി ; യുഎപിഎയില്‍ സര്‍ക്കാരിന് വിമര്‍ശനം 

THE CUE

ആക്ടിവിസ്റ്റുകള്‍ക്ക് ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള ഇടമല്ല ശബരിമലയെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട് തള്ളി സിപിഎം പൊളിറ്റ്ബ്യൂറോ. മന്ത്രിയുടെ പ്രസ്താവന അനാവശ്യമാണെന്ന് വിലയിരുത്തിയ പിബി അതില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തന്നെ ആക്ടിവിസ്റ്റുകളുടേതാണെന്ന് പിബി വ്യക്തമാക്കി. ശബരിമല യുവതീ പ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുന്നതാകണം പാര്‍ട്ടി നയമെന്നും യോഗത്തില്‍ ധാരണയായി. ആരെയും ബലംപ്രയോഗിച്ച് മലകയറ്റേണ്ടതില്ല. എന്നാല്‍ ശബരിമലയില്‍ ലിംഗസമത്വം വേണമെന്ന പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും പിബി വ്യക്തമാക്കി.

കോഴിക്കോട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ സര്‍ക്കാരിനെതിരെ പിബിയില്‍ വിമര്‍ശനമുയര്‍ന്നു. യുഎപിഎ കരിനിയമമാണെന്നാണ് നിലപാടെന്ന് നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ പൊലീസാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതെന്നും വിഷയം നിയമപരമായി സര്‍ക്കാരിന് മുന്നിലെത്തുമ്പോള്‍ ഉചിതമായ നടപടിയെടുക്കുമെന്നുമായിരുന്നു പിണറായി വിജയന്റെ വിശദീകരണം. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടിയില്‍ ചില അംഗങ്ങള്‍ അതൃപ്തി രേഖപ്പെടുത്തി. വിഷയം ജനുവരിയില്‍ കേരളത്തില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്യും.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT