News n Views

പിഎസ്‌സിയുടെ മുന്‍ റാങ്ക് പട്ടികകളിലും അന്വേഷണം; പരീക്ഷാ തട്ടിപ്പിന് ഉപയോഗിച്ച ബ്ലൂടൂത്ത് വാച്ച് ഇനിയും കണ്ടെടുത്തില്ല 

THE CUE

യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖില്‍ വധശ്രമകേസ് പ്രതികള്‍ പിഎസ്‌സി പരീക്ഷയില്‍ വന്‍ ക്രമക്കേട് നടത്തിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളിലെ റാങ്ക് പട്ടികകളെക്കുറിച്ചും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്. മുന്‍ പരീക്ഷകളെക്കുറിച്ചും റാങ്ക് പട്ടികകളെക്കുറിച്ചും വിശദാംശങ്ങള്‍ തേടി ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി സെക്രട്ടറിയെ സമീപിക്കും. മുന്‍ പരീക്ഷകളില്‍ തട്ടിപ്പ് നടന്നോയെന്നാണ് അന്വേഷിക്കുന്നത്. കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എത്ര പരീക്ഷകളെക്കുറിച്ച് പരിശോധന വേണമെന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. ക്രൈംബ്രാഞ്ച് സംഘം യോഗം ചേര്‍ന്ന് ഇതില്‍ തീരുമാനമെടുക്കും.

അതേസമയം പിഎസ്‌സി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പ് കേസിലെ അഞ്ചാംപ്രതി ഗോകുല്‍ തിങ്കളാഴ്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങിയിട്ടുണ്ട്. എസ്എപി ക്യാംപ് പൊലീസുകാരനായ ഗോകുലിനെ ഈ മാസം 16 വരെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ ഫയര്‍മാന്‍ പട്ടികയില്‍ ഉള്‍പ്പെട്ടതും അന്വേഷിക്കും. ഗോകുലിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം അപേക്ഷ നല്‍കിയിട്ടുണ്ട്. അഖില്‍ വധശ്രമകേസ് പ്രതികളായ യൂണിവേഴ്‌സിറ്റി കോളജ് മുന്‍ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത്, സെക്രട്ടറി നസീം എന്നിവര്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചതെങ്ങനെയെന്ന അന്വേഷണമാണ് വന്‍ ക്രമക്കേട് വെളിപ്പെടുത്തിയത്.

ഒന്നാം പ്രതി ശിവരഞ്ജിത്ത് റങ്ക് പട്ടികയില്‍ ഒന്നാമതും രണ്ടാം പ്രതി നസീം 28 ാമതുമായിരുന്നു. എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗം പ്രണവിനായിരുന്നു രണ്ടാം റാങ്ക്. പൊലീസുകാരനായ ഗോകുല്‍, സഫീര്‍ എന്നിവര്‍ മൂന്നുപേര്‍ക്കും ഉത്തരങ്ങള്‍ എസ്എംഎസ് ആയി അയച്ചുനല്‍കിയെന്നായിരുന്നു കണ്ടെത്തല്‍. ബ്ലൂടൂത്ത് സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ചാണ് കോപ്പിയടിച്ചത്. എന്നാല്‍ വാച്ചുകള്‍ കണ്ടെത്തനായിട്ടില്ല. ചോദ്യക്കടലാസ് എങ്ങനെ ചോര്‍ന്നുവെന്നതും കണ്ടെത്താനായിട്ടില്ല. ഇവര്‍ക്ക് പിഎസ്‌സി ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ച് വരികയാണ്.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT