News n Views

‘ഇത്ര ദുര്‍ബലമായ നിയമ പ്രകാരമാണോ ലോകകപ്പ് വിജയിയെ നിശ്ചയിക്കേണ്ടത്’; ബൗണ്ടറി റൂളില്‍ വിവാദം 

THE CUE

സൂപ്പര്‍ ഓവറും ടൈയില്‍ കലാശിച്ചതോടെ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമിന് ലോകകപ്പ് കിരീടം നല്‍കിയതില്‍ ക്രിക്കറ്റ് സമൂഹത്തില്‍ നിന്ന് വിമര്‍ശനമുയരുന്നു. ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് ഫൈനലില്‍ 50 ഓവറില്‍ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. തുടര്‍ന്ന് സൂപ്പര്‍ ഓവറിലും ടൈ തുടര്‍ന്നു. ഇതോടെ മത്സരത്തില്‍ നേടിയ ബൗണ്ടറികളുടെ കണക്ക് വെച്ച് വിജയിയെ നിശ്ചയിക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന് ചരിത്രത്തിലാദ്യമായി ലോകകിരീടം സ്വന്തമായി.

ന്യൂസിലാന്‍ഡ് 17 ബൗണ്ടറികള്‍ നേടിയപ്പോള്‍ ഇംഗ്ലണ്ട് 24 തവണ പന്ത് അതിര്‍ത്തി കടത്തിയിരുന്നു. ഇതാണ് ടീമിനെ കപ്പുയര്‍ത്താന്‍ തുണച്ചത്. എന്നാല്‍ സംഘാടകരുടെ ഈ നിലപാടിനെതിരെ മുന്‍ താരങ്ങളും ക്രിക്കറ്റ് ആരാധകരും വിമര്‍ശകരും രംഗത്തെത്തി. ഇത്രയും ചെറിയ നിയമ പ്രകാരമാണോ ക്രിക്കറ്റിലെ ലോകവിജയിയെ തെരഞ്ഞെടുക്കേണ്ടതെന്നാണ് പലരുടെയും ചോദ്യം. ഈ നിയമം ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം മൊഹമ്മദ് കൈഫിന്റെ ട്വീറ്റ്. ബൗണ്ടറികളുടെ എണ്ണത്തില്‍ തീരുമാനമെടുക്കുന്നതിനേക്കാള്‍ ഉചിതം കിരീടം പങ്കുവെയ്ക്കുന്നതായിരുന്നുവെന്ന് കൈഫ് പറഞ്ഞു. അല്ലെങ്കില്‍ സഡന്‍ ഡെത്ത് പോലുള്ള പരിഹാരങ്ങള്‍ കണ്ടെത്തണമായിരുന്നുവെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

ബൗണ്ടറി റൂള്‍ അംഗീകരിക്കുന്നില്ലെന്ന് യുവരാജ് സിംഗ് വ്യക്തമാക്കി. ഇത്തരമൊരു നിയമത്തിലൂടെ വിജയിയെ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു ഓസ്‌ട്രേലിയന്‍ താരമായിരുന്ന ബ്രെറ്റ് ലീയുടെ പ്രതികരണം. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന വിശദീകരണത്തിന് കാത്തിരിക്കുകയാണെന്ന് ആന്‍ഡ്ര്യു ഫിഡലും വ്യക്തമാക്കി. മോശം റൂളുകള്‍ ചര്‍ച്ചചെയ്യപ്പെടുന്ന വേളകളില്‍, ഇത് ലോകകപ്പ് ഫൈനലിലാണെങ്കില്‍ എന്തുചെയ്യുമെന്ന് ചിലര്‍ ചോദിക്കാറുണ്ട്. അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നായിരുന്നു കളിയെഴുത്തുകാരന്‍ ശ്രീനാഥ് ശ്രീപദിന്റെ ട്വീറ്റ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT