കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ രോഗം ബാധിച്ച് 42,000 പേര്‍ മരിച്ചിട്ടുണ്ടാകാമെന്ന് വുഹാന്‍ സ്വദേശികളെ ഉദ്ധരിച്ച് ഡെയിലി മെയില്‍. ചൈനയില്‍ രോഗം ബാധിച്ച് മരിച്ചത് 3300 പേരാണെന്നായിരുന്നു ഔദ്യോഗികമായി പുറത്തുവിട്ട കണക്ക്. ഇതില്‍ 3182 പേര്‍ മരിച്ചത് ഹൂബെ പ്രവിശ്യയിലാണെന്നും ചൈനീസ് സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ കണക്കുകളെ ചോദ്യം ചെയ്യുന്നതാണ് പ്രദേശവാസികളുടെ പ്രതികരണമെന്ന് ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
വുഹാനില്‍ ഏഴ് ശവസംസ്‌കാര ശാലകളാണ് ഉള്ളത്, ഇവിടങ്ങളില്‍ നിന്നായി പ്രതിദിനം 500 ചിതാഭസ്മ കലശങ്ങള്‍ അധികൃതര്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമായിരുന്നുവെന്നാണ് പ്രദേശവാസികള്‍ അവകാശപ്പെടുന്നത്. അതായത് ഏഴ് കേന്ദ്രങ്ങളില്‍ നിന്നായി 3500 പേരുടെ ചിതാഭസ്മ കലശങ്ങളാണ് വിട്ടു നല്‍കിക്കൊണ്ടിരുന്നത്. ഇങ്ങനെ 12 ദിവസത്തിനിടയ്ക്ക് ആകെ 42,000 ചിതാഭസ്മ കലശങ്ങള്‍ കൈമാറിയിട്ടുണ്ട്.
ഹാന്‍കു പ്രദേശത്ത് മാത്രം 5000 ചിതാഭസ്മ കലശങ്ങള്‍ വിട്ടുനല്‍കിയതായി നേരത്തെ പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹൂബെ പ്രവിശ്യയില്‍ 28,000 ശവസംസ്‌കാര ചടങ്ങുകള്‍ നടന്നതായി, പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ച് ദ സണും റിപ്പോര്‍ട്ട് ചെയ്യുന്നു. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എങ്ങനെ പോയാലും 8000ന് മുകളില്‍ ആളുകളുടെ ചിതാഭസ്മ കലശങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. കൊറോണയാണോ എന്ന് പോലും ഉറപ്പിക്കാനാകാതെ നിരവധി പേര്‍ വീടുകളിലും മരിച്ചിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.
50 മില്യണ്‍ ആളുകള്‍ താമസിക്കുന്ന പ്രവിശ്യ, ലോക്ക്ഡൗണിന് ശേഷം അടുത്തിടെയാണ് തുറന്നത്. കൊറോണ ഇല്ലെന്ന ഗ്രീന്‍ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാര്‍ച്ച് 25 മുതര്‍ പ്രവിശ്യ വിട്ട് സഞ്ചരിക്കാനുള്ള അനുവാദവും നല്‍കിയിരുന്നു.