കൊവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരപരിധിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. ജനുവരി എട്ടിന് രാവിലെ ആറ് മണി മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരും. ഒരാഴ്ചത്തേക്ക് നഗരം പൂര്‍ണമായും അടച്ചിടും.
രാവിലെ 6 മുതല്‍ തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിലെ 100 വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. തിരുവനന്തപുരം നിവാസികള്‍ ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.
നഗരത്തിന്റെ പന്ത്രണ്ടോളം ഭാഗങ്ങള്‍ ഇതിനോടകം കണ്ടെയ്ന്‍മെന്റ് സോണ്‍ ആണ്. ചില ഭാഗങ്ങളിലെ നിയന്ത്രണം പ്രായോഗികമല്ലെന്ന് മനസിലാക്കിയാണ് ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക് പോയതെന്ന് വി കെ പ്രശാന്ത് എം.എല്‍.എ. ഇന്ന് 22 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ തലസ്ഥാന ജില്ലയില്‍ രോഗബാധ ഉണ്ടായത്.