മരിച്ച ജെല്ലിക്കെട്ട് കാളയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ച് നടത്തിയ വിലാപയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുക്ക് പൊലീസ്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് കേസ്. തമിഴ്‌നാട്ടിലെ മുധുവര്‍പ്പട്ടി എന്ന ഗ്രാമത്തിലാണ് സംഭവം. ജെല്ലിക്കെട്ടിന് ഏറെ പ്രശസ്തമാണ് മധുരെയിലെ മുധുവര്‍പ്പട്ടി ഗ്രാമം.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
പരമ്പരാഗത തമിഴ്‌നാട് രീതിയില്‍ എല്ലാ ആഘോഷങ്ങളോടെയുമായിരുന്നു മൂളി എന്ന കാളയുടെ ശവസംസ്‌കാരം നാട്ടുകാര്‍ നടത്തിയത്. ആയിരത്തോളം ആളുകളാണ് പങ്കെടുത്തത്. കാളയുടെ ശവശരീരം പൊതുദര്‍ശനത്തിന് വെക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ സെല്ലായി അമ്മന്‍ എന്ന ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കാള. ചടങ്ങുകള്‍ സംഘടിപ്പിച്ചവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു.
മേലുദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ മറച്ചുവെച്ചതിന് സ്ഥലം എസ്‌ഐയെയും ഹെഡ് കോണ്‍സ്റ്റബിളിനെയും സ്ഥലം മാറ്റിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭരണസംബന്ധമായ കാരണങ്ങളാലാണ് സ്ഥലംമാറ്റമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. കാളയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ച് നടത്തിയ വിലാപയാത്രയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയായിരുന്നു നടപടി.