Coronavirus

‘കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചു, കല്ല്യാണ ചടങ്ങില്‍ പങ്കെടുത്തു’; കാസര്‍കോട് കൊവിഡ് രോഗിയുടെ ഭാഗിക റൂട്ട്മാപ്പ് പുറത്തുവിട്ടു 

THE CUE

കാസര്‍കോട് കൊവിഡ് 19 സ്ഥിരീകരിച്ചയാളുടെ ഭാഗിക റൂട്ട്മാപ്പ് പുറത്തുവിട്ടു. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ രോഗി സഞ്ചരിച്ചതിന്റെ വിവരങ്ങളടങ്ങിയ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. ഇയാള്‍ കണ്ണൂരും മംഗലാപുരവും അടക്കമുള്ള സ്ഥലങ്ങളില്‍ എത്തിയതായി വിരവമുണ്ടെങ്കിലും അതൊന്നും റൂട്ട് മാപ്പ് തയ്യാറാക്കിയവരോട് വെളിപ്പെടുത്തിയിട്ടില്ല. അതിനാലാണ് ഭാഗിക റൂട്ട് മാപ്പ് പുറത്തുവിട്ടിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

11ന് രാവിലെയാണ് ഇയാള്‍ ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. അന്നേ ദിവസം അവിടെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് തങ്ങി. മൈത്രി ഹോട്ടലില്‍ നിന്ന് ഭക്ഷണവും, സമീപത്തെ മറ്റൊരു ഹോട്ടലില്‍ നിന്നും ചായയും കുടിച്ചു. പിറ്റേ ദിവസമാണ് ട്രെയിനില്‍ കാസര്‍കോടേക്ക് പുറപ്പെട്ടത്.

12ന് രാവിലെ വീട്ടിലെത്തി, റെയില്‍വേസ്‌റ്റേഷനില്‍ നിന്ന് ഓട്ടോയിലാണ് വീട്ടിലെത്തിയത്. സഹോരങ്ങളെ സന്ദര്‍ശിച്ചു. വൈകിട്ട് ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബിലെത്തി. 13നാണ് കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചത്. അന്നേ ദിവസം ജുമാ നമസ്‌കാരത്തിനായി പള്ളിയിലെത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവാഹ ചടങ്ങുകള്‍ക്കുള്‍പ്പടെ ഇയാള്‍ എത്തിയിരുന്നു. 17ന് കാസര്‍കോട് നഴ്‌സിങ് ഹോമിലും പിറ്റേന്ന് ജനറല്‍ ആശുപത്രിയിലുമെത്തി. 19നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT