Coronavirus

എല്ലാ പിഎസ്‌സി പരീക്ഷകളും ഏപ്രില്‍ 30 വരെ മാറ്റി; 24 മണിക്കൂറിനകം 300 ഡോക്ടര്‍മാരെയും 400 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും നിയമിക്കും 

THE CUE

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെക്കാന്‍ തീരുമാനം. ഏപ്രില്‍ 30 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കുമെന്നും പിഎസ്‌സി അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

300 ഡോക്ടര്‍മാരെയും 400 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും 24 മണിക്കൂറിനകം നിയമിക്കുവാനും പിഎസ്‌സി തീരുമാനിച്ചു. നിലവിലെ ലിസ്റ്റില്‍ നിന്നാണ് നിയമനം നടത്തുക. കൊവിഡ് അടിയന്തര സാഹചര്യം നേരിടുന്നതിന് കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ആവശ്യമായി വരുമെന്നതിനാലാണ് തീരുമാനം.

ഏപ്രില്‍ 14 വരെയുള്ള പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെക്കുന്നതായി നേരത്തെ പിഎസ്‌സി വ്യക്തമാക്കിയിരുന്നു. അസി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള തിയതിയും നീട്ടി വെച്ചു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT