Coronavirus

'ഒരു സമ്പര്‍ക്ക രോഗി പോലും ഇല്ലാത്ത 100 ദിവസങ്ങള്‍', വീണ്ടും ചര്‍ച്ചയായി ന്യൂസിലന്‍ഡിന്റെ കൊവിഡ് പ്രതിരോധമാതൃക

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതല്‍ തന്നെ പ്രശംസകള്‍ ഏറ്റുവാങ്ങിയ രാജ്യമാണ് ന്യൂസിലന്‍ഡ്. പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ സ്വീകരിച്ച പ്രതിരോധ മാര്‍ഗങ്ങള്‍ വിജയിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകളും. കഴിഞ്ഞ 100 ദിവസങ്ങളായി ന്യൂസിലന്‍ഡില്‍ ഒരു സമ്പര്‍ക്ക കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അന്‍പത് ലക്ഷത്തില്‍ അധികം ജനസംഖ്യയുള്ള ന്യൂസിലന്‍ഡില്‍ 1219 പേര്‍ക്കാണ് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 1നാണ് രാജ്യത്ത് ആവസാനമായി സമ്പര്‍ക്കം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചത്. പിന്നീട് വിദേശത്തു നിന്ന് വന്ന ചിലരില്‍ മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൃത്യമായ ക്വാറന്റൈനിലൂടെയും ചികിത്സയിലൂടെയും ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതെ തടയാനും സാധിച്ചു.

രാജ്യത്ത് ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ വൈറസിനെ നേരിടാന്‍ ശക്തമായ നടപടികള്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്റെ നേതൃത്വത്തില്‍ സ്വീകരിച്ചിരുന്നു. വ്യാപകമായ പരിശോധനകള്‍ നടത്തി, സാമൂഹിക അകലം പാലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. രോഗബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തുകയും ക്വാറന്റൈനില്‍ പാര്‍പ്പിക്കുകയും ചെയ്തു.

രോഗവ്യാപനം വര്‍ധിക്കുന്നതിന് മുമ്പ് തന്നെ ന്യൂസിലന്‍ഡില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മാത്രമല്ല ഫെയ്സ്ബുക്ക് ലൈവുകളിലൂടെയും മറ്റും അവര്‍ സ്ഥിരമായി ജനങ്ങളുമായി സംസാരിച്ചിരുന്നു. രാജ്യത്തിന് പുറത്തുനിന്നും വരുന്നവര്‍ക്ക് പ്രത്യേക അനുമതി നിര്‍ബന്ധമായിരുന്നു.

കൊവിഡിന്റെ രണ്ടാം വരവ് പ്രതീക്ഷിച്ചിരുന്ന രാജ്യം വേണ്ട മുന്‍കരുതലുകള്‍ നേരത്തെ സ്വീകരിച്ചിരുന്നു. 65 ദിവസങ്ങള്‍ കൊണ്ടായിരുന്നു ന്യൂസിലന്‍ഡ് കൊവിഡിനെ പിടിച്ചുകെട്ടിയത്. രാജ്യത്ത് ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങിക്കഴിഞ്ഞു. എന്നാല്‍ തുടര്‍ന്നും ജാഗ്രത വേണമെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT