Coronavirus

‘ലോക്ക് ഡൗണ്‍ സര്‍ഗാത്മകമാക്കാന്‍’ രജിത്കുമാറിനെ മുഖ്യാതിഥിയാക്കി എംഎസ്എ്ഫ്, ഉദ്ഘാടകന്‍ എം കെ മുനീര്‍

THE CUE

കൊവിഡ് ലോക്ക് ഡൗണ്‍ കാലം സര്‍ഗാത്മകമാക്കാമെന്ന മുദ്രാവാക്യത്തോടെ എംഎസ്എഫ് നടത്തുന്ന ഓണ്‍ലൈന്‍ കലോല്‍സവത്തില്‍ ബിഗ് ബോസ് താരം രജിത് കുമാര്‍ മുഖ്യാതിഥി. തുടര്‍ച്ചയായ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളിലൂടെയും അശാസ്ത്രീയ പ്രചരണങ്ങളിലൂടെയും ചര്‍ച്ചയായ രജിത്കുമാര്‍ ബിഗ് ബോസിന് ശേഷം പങ്കെടുക്കുന്ന പരിപാടിയുമാണ് എംഎസ്എഫ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടേത്. രജിത്കുമാറിനെ മുഖ്യാതിഥിയാക്കിയതിനെതിരെ സംഘടനയ്ക്കുള്ളിലും സാമൂഹിക മാധ്യമങ്ങളിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കൊവിഡ് മുന്‍കരുതല്‍ ലംഘിച്ച് വിമാനത്താവളത്തില്‍ ആളെ സംഘടിപ്പിച്ചതിന് രജിത്കുമാറിനെതിരെ കേസെടുത്തിരുന്നു. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറാണ് ഓണ്‍ലൈന്‍ കലോല്‍സവം ഉദ്ഘാടനം ചെയ്യുന്നത്.

കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍ഗോട്ടെ വിദ്യാര്‍ത്ഥികളെ വീട്ടിലിരുത്താനും മാനസിക പിന്തുണ നല്‍കാനുമാണ് പരിപാടിയെന്ന് സംഘാടകര്‍. അതിജീവനം സര്‍ഗാത്മം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 11 മുതലാണ് പരിപാടി.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ്ഗ് ബോസ് സീസണ്‍ ടുവില്‍ രജിത്കുമാറിനെ അനുകൂലിക്കുന്നവര്‍ രജിത് ആര്‍മി എന്ന പേരില്‍ സഹമല്‍സരാര്‍ത്ഥികളെ വ്യക്തിഹത്യ ചെയ്തും സൈബര്‍ ആക്രമണം നടത്തിയും സജീവമായിരുന്നു. സഹമല്‍സരാര്‍ത്ഥി രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനാണ് രജിത്കുമാര്‍ ഷോയില്‍ നിന്ന് പുറത്തായത്.

ശാസ്ത്രത്തെ ഉദ്ധരിച്ച് വ്യാജപ്രചരണങ്ങള്‍ നടത്തിയും മോട്ടിവേഷണല്‍ ക്ലാസുകളില്‍ തുടര്‍ച്ചയായി സ്ത്രീവിരുദ്ധത പ്രസംഗിച്ചും വിമര്‍ശനങ്ങള്‍ നേരിട്ട് കോളജ് അധ്യാപകനാണ് ഡോ.രജിത് കുമാര്‍. കാലടി ശ്രീശങ്കരാ കോളജിലെ ബോട്ടണി അധ്യാപകനാണ് ഡോ.രജിത് കുമാര്‍. 2013 ഫെബ്രുവരി 9ന് വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ തിരുവനന്തപുരം വനിതാ കോളജില്‍ വച്ച് രജിത്കുമാര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സദസ്സില്‍ നിന്ന് ആര്യ സുരേഷ് എന്ന പെണ്‍കുട്ടി പ്രതിഷേധം അറിയിച്ച് കൂവിയിരുന്നു. ഈ കുട്ടിയെ അധിക്ഷേപിച്ചായിരുന്നു ഡോ. രജിത്കുമാറിന്റെ പ്രതികരണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അശാസ്ത്രീയവും സ്ത്രീവിരുദ്ധവുമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനാല്‍ സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലുള്ള ബോധവല്‍ക്കരണ പരിപാടികളില്‍ ഡോ.രജിത്കുമാറിനെ പങ്കെടുപ്പിക്കില്ലെന്ന് മന്ത്രി കെ കെ ശൈലജ പിന്നീട് വ്യക്തമാക്കിയിരുന്നു.

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

SCROLL FOR NEXT