Coronavirus

നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത മലയാളി മരിച്ചു; രണ്ട് പേര്‍ നിരീക്ഷണത്തില്‍ 

THE CUE

നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത മലയാളി മരിച്ചു. പത്തനംതിട്ട സ്വദേശിയായ ഡോ. എ സലിം ആണ് മരിച്ചത്. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. പത്തനംതിട്ട സ്വദേശികളാണ് മറ്റ് രണ്ട് പേരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇവര്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തിലാണ്.

മരിച്ച സലിമിന് ഹൃദ്രോഗവും മറ്റ് അസുഖങ്ങളുമുണ്ടായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയില്‍ വെച്ചായിരുന്നു മരണം. ലോക്ക് ഡൗണിനെ തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അവിടെ തന്നെ സംസ്‌കരിക്കുകയായിരുന്നു. നിസാമുദ്ദീനിലെത്തുന്നതിന് മുമ്പ് സലിം സൗദിയിലും സന്ദര്‍ശനം നടത്തിയിരുന്നു. അവിടെ നിന്നാണ് ഡല്‍ഹിയിലേക്ക് സമ്മേളനത്തിനായി എത്തിയത്.

നിസാമുദ്ദീന്‍ ദര്‍ഗയ്ക്ക് സമീപമുള്ള മര്‍ക്കസ് പള്ളിയില്‍ ഈ മാസമാണ് മതസമ്മേളനം നടന്നത്. രണ്ടായിരത്തോളം ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് വിവരം. പ്രദേശവാസികളുള്‍പ്പടെ നിരീക്ഷണത്തിലാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 400ഓളം പേര്‍ ഇപ്പോഴും മര്‍ക്കസിലുണ്ടെന്നാണ് വിവരം. ഇതിനകം 800ല്‍ അധികം ആളുകളെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT