ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നിസ്‌കാരം നടത്തിയതിന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നായി 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പെരിങ്ങമല ചിറ്റൂര്‍ ജമാഅത്ത് പള്ളിയില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നിസ്‌കാരം നടത്തിയ 11 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ ചാവക്കാട് അഞ്ച് പെരെയും, കോഴിക്കോട് ഫാറൂഖ് പാണ്ടിപാടത്ത് നിസ്‌കാരത്തില്‍ പങ്കെടുത്ത ഒമ്പത് പെരെയും പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ടായിരുന്നു കൂട്ടം ചേര്‍ന്ന് നിസ്‌കാരം നടന്നത്. സംഭവത്തില്‍ അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. തൃശൂരിലും ഇന്നലെ വെള്ളിയാഴ്ച വൈകിട്ടായിരുന്നു കൂട്ടമായുള്ള നമസ്‌കാരം നടന്നത്. അറസ്റ്റിലായ അഞ്ച് പേരെയും ജാമ്യത്തില്‍ വിട്ടു.
കോഴിക്കോട് ഫാറൂഖ് പാണ്ടിപ്പാടം മസ്ജിദില്‍ ജുമാ നിസ്‌കാരത്തില്‍ പങ്കെടുത്ത 14 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജുമാ മസ്ജിദ് കമ്മിറ്റിക്കെതിരെയും പൊലീസ് കേസെടുത്തു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകൂടുന്ന ചടങ്ങുകളും പ്രാര്‍ത്ഥനകളും ഉള്‍പ്പടെ ഒഴിവാക്കണമെന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം നിലവിലുണ്ട്.