Coronavirus

പൊലീസ് ജീപ്പ് കൈകാണിച്ച് നിര്‍ത്തി, കാലങ്ങളായി സ്വരുക്കൂട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ലളിതമ്മ

THE CUE

കൊവിഡ് വിതച്ച ദുരിതങ്ങള്‍ക്കിടെ നന്മയുടെ മറ്റൊരു മുഖമാവുകയാണ് കൊല്ലം ജില്ലയിലെ കശുവണ്ടി തൊഴിലാളിയായ ലളിതമ്മ. പലപ്പോഴായി തന്റെ ആവശ്യങ്ങള്‍ക്ക് മാറ്റിവെച്ച തുകയാണ് ലളിതമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. പെട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ജീപ്പ് കൈകാണിച്ച് നിര്‍ത്തിയാണ് തുക കൈമാറിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തനിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കണമെന്ന് പറഞ്ഞ്, 5101 രൂപ ലളിതാമ്മ പൊലീസുകാരെ ഏല്‍പ്പിച്ചു. ലളിതമ്മ ചെയ്തത് മഹത്തായ കാര്യമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ലളിതമ്മ ഏല്‍പ്പിച്ച പണം സിഐ കഴിഞ്ഞ ദിവസം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പറയുക മാത്രമല്ല, തന്റെ ഫെയ്‌സ്ബുക്കിലൂടെയും മുഖ്യമന്ത്രി ലളിതമ്മയുടെ നല്ല മനസിന് നന്ദി അറിയിച്ചു.

മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എത്രയൊക്കെ വലിയ ദുരന്തങ്ങള്‍ നേരിടേണ്ടി വന്നാലും മനുഷ്യരില്‍ അലിഞ്ഞു ചേര്‍ന്ന നന്മയാണ് അവയൊക്കെ മറികടന്നു മുന്‍പോട്ട് പോകാന്‍ വേണ്ട പ്രചോദനം നമുക്ക് നല്‍കുന്നത്. സ്വന്തം കാര്യങ്ങള്‍ക്കുമപ്പുറത്ത് സഹജീവികളുടെ സൗഖ്യം പരിഗണനയായി മാറുന്ന അവരുടെ കരുതലാണ് നമ്മുടെ കരുത്ത്. അത്തരത്തിലൊരാളാണ് കൊല്ലം ജില്ലയിലെ തേവലക്കര അരിനല്ലൂര്‍ സ്വദേശിയായ ലളിതമ്മ. പട്രോളിങ്ങ് നടത്തുകയായിരുന്ന പോലീസ് ജീപ്പ് കൈകാണിച്ച് നിര്‍ത്തി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാന്‍ തന്റെ കയ്യിലുള്ള പണം നല്‍കുകയായിരുന്നു ലളിതമ്മ. അവര്‍ ചെയ്തത് മഹത്തായ കാര്യമാണ്. ലളിതമ്മയോട് നന്ദി പറയുന്നു.

ഇതുപോലെ അനേകമാളുകള്‍ കാണിക്കുന്ന ത്യാഗസന്നദ്ധതയും, സര്‍ക്കാരില്‍ അര്‍പ്പിക്കുന്ന വിശ്വാസവും ആണ് ഈ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിനു ഊര്‍ജ്ജം പകരുന്നത്. അതുകൊണ്ടുതന്നെ ഈ വെല്ലുവിളി സര്‍ക്കാരും ജനങ്ങളും തോളോട് തോള്‍ ചേര്‍ന്ന് സുനിശ്ചിതമായും മറികടക്കും. ഒരു പുതിയ കേരളം വാര്‍ത്തെടുക്കും.

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

SCROLL FOR NEXT