Coronavirus

കെഎംസിസിയുടെ ആദ്യ ചാര്‍ട്ടേഡ് വിമാനം മുടങ്ങി, യുഎഇ അനുമതി ലഭിച്ചില്ലെന്ന് വിശദീകരണം, 178 യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കെഎംസിസി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് ഫ്‌ളൈറ്റിന്റെ ആദ്യ യാത്ര മുടങ്ങി. സ്‌പൈസ് ജെറ്റ് വിമാനത്തിന് റാസല്‍ഖൈമയില്‍ ഇറങ്ങാന്‍ അവസാന നിമിഷം അനുമതി ലഭിച്ചില്ല. ലാന്‍ഡിംഗിന് യു.എ.ഇ വ്യോമയാന വകുപ്പിന്റെ അനുമതി ലഭ്യമാവാത്തതാണ് പ്രശ്‌നമെന്നാണ് കെ.എം.സി.സി നേതാക്കളുടെ പ്രതികരണം. ചൊവ്വാഴ്ച പുലര്‍ച്ചെയും പിന്നീട് ഉച്ചയോടെയും സര്‍വീസ് നിശ്ചയിച്ചിരുന്ന സ്‌പൈസ് ജെറ്റ് വിമാനനത്തിന് ചൊവ്വാഴ്ച രാത്രിയായിട്ടും റാസല്‍ ഖൈമയില്‍ ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല. ബുധനാഴ്ച ഉച്ചയോടെ ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെ 178 യാത്രക്കാരുമായി വിമാനം സര്‍വീസ് നടത്തുമെന്നാണ് ഒടുവില്‍ നല്‍കുന്ന വിശദീകരണം. ആദ്യ സര്‍വീസ് മുടങ്ങിയതോടെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റേണ്ടി വന്നു.

യു.എ.ഇ സമയം വൈകുന്നേരം ആറിന് പുറപ്പെടുമെന്ന് അറിയിച്ച ചാര്‍ട്ടര്‍ വിമാനത്തില്‍ കോഴിക്കോട്ടേക്ക് പോകാന്‍ വിവിധ എമിറേറ്റുകളില്‍ നിന്ന് ഉച്ചക്ക് മുമ്പേ റാസല്‍ഖൈമയില്‍ എത്തിയവര്‍ക്കാണ് നിരാശരായി മടങ്ങേണ്ടി വന്നതെന്ന് മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 280 കിലോമീറ്റര്‍ അകലെയുള്ള അബൂദബിയില്‍ നിന്നും അല്‍ഐനില്‍ നിന്നും റാസല്‍ഖൈമ വിമാനത്താവളത്തിലേക്ക് നിരവധിപേര്‍ എത്തിയിരുന്നു.

വന്ദേഭാരത് മിഷന്‍ ദൗത്യത്തിനുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിന്റെ ടിക്കറ്റ് നിരക്കിനേക്കാള്‍ അധികം തുക യാത്രക്കാരില്‍ നിന്ന് ഈടാക്കരുതെന്ന് യുഎഇ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ വന്ദേഭാരത് മിഷന്‍ നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കരുതെന്ന് കേരളം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് മുന്നില്‍ നിര്‍ദേശം വച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടും, കേരളത്തിലേക്ക് പ്രവാസികള്‍ തിരിച്ചെത്തുന്നത് തടയാന്‍ സര്‍ക്കാര്‍ മുടന്തന്‍ ന്യായങ്ങളുന്നയിച്ച് യാത്ര നിഷേധിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ പ്രവാസി സംഘടന ഇന്‍കാസ് ആരോപിച്ചു. വിമാനങ്ങള്‍ പുനരാരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വളരെ കുറച്ചു പ്രവാസികള്‍ മാത്രമാണ് കേരളത്തില്‍ എത്തിയിട്ടുള്ളത്. റെഗുലര്‍ ഫ്ളൈറ്റുകള്‍ തുടങ്ങി എത്രയും പെട്ടെന്ന് പ്രവാസികളെ നാട്ടില്‍ എത്തിക്കേണ്ട സന്ദര്‍ഭത്തില്‍, അത്തരം ശ്രമങ്ങളൊന്നും നടക്കാതെ വന്നപ്പോഴാണ്, പ്രവാസി സംഘടനകള്‍ താല്‍പ്പര്യമെടുത്തു ചാര്‍ട്ടേഡ് ഫ്ളൈറ്റ് ഓപ്പറേഷന്നായ് മുന്നോട്ട് വന്നിട്ടുള്ളത്. സര്‍വ്വീസിന്ന് അനുമതി നിഷേധിക്കുന്നത് വിവേചനാപരവും, പ്രവാസികളുടെ തിരിച്ച് വരവ് ബോധപൂര്‍വ്വം ഒഴിവാക്കാനുമാണ് പിണറായി സര്‍ക്കാറിന്റെ ശ്രമമെന്നും ഇന്‍കാസ് യുഎഇ കേന്ദ്രകമ്മിറ്റി ആരോപിച്ചു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT