ലോക് ഡൗണ്‍ ലംഘിച്ചതിന്റെ പേരില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ട് നല്‍കാന്‍ ഔദ്യോഗിക നിര്‍ദേശം. തുടര്‍ നടപടികള്‍ക്കായി വാഹനം ഹാജരാക്കുമെന്ന് ഉടമ എഴുതി നല്‍കണം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പിഴ തീരുമാനിക്കുക. ആദ്യം പിടിച്ചെടുത്ത വാഹനം ആദ്യം എന്ന ക്രമത്തിലാണ് നല്‍കുക.
വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നതിലെ നിയമപ്രശ്‌നം പരിഹരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ രാവിലെ വ്യക്തമാക്കിയിരുന്നു. മുപ്പത് ശതമാനം വാഹനങ്ങള്‍ വീതം ഓരോ ദിവസമായി വിട്ട് നല്‍കുമെന്നും ലോക്‌നാഥ് ബഹ്‌റ അറിയിച്ചിരുന്നു. 23,000 വാഹനങ്ങളാണ് വിവിധ ജില്ലകളിലായി പിടിച്ചെടുത്തിട്ടുള്ളത്.
പൊലീസ് അറിയിക്കുന്നതിനനുസരിച്ചാണ് വാഹനങ്ങള്‍ വിട്ട് നല്‍കുന്നത്. നിയമനടപടികള്‍ തുടരും. പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സും ഐപിസി ആക്ടും കേരള പൊലീസ് ആക്ടും അനുസരിച്ചായിരിക്കും തുടര്‍നടപടികളുണ്ടാവുക. വിട്ട് നല്‍കുന്ന വാഹനങ്ങള്‍ വീണ്ടും വിലക്ക് ലംഘിച്ചാല്‍ ഉടമയ്ക്ക് ജാമ്യം പോലും നല്‍കാത്ത രീതിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നാണ് സൂചന.