Coronavirus

കൊവിഡിനെതിരായ പോരാട്ടമാതൃക; VogueWarriors പട്ടികയില്‍ ശൈലജ ടീച്ചര്‍

കൊവിഡ് മഹാവ്യാധിക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള വനിതകളെ ആദരിക്കാന്‍ ലോകപ്രശസ്ത ഫാഷന്‍/ ലൈഫ്സ്‌റ്റൈല്‍ മാഗസിന്‍ വോഗ് അവതരിപ്പിക്കുന്ന വോഗ് വാരിയേഴ്സ് സീരിസില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറും. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലെ മികവ് ചൂണ്ടിക്കാട്ടിയാണ് ശൈലജ ടീച്ചറെ സീരീസിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. നിപ്പ വൈറസിന് ശേഷം, പൊതുജനാരോഗ്യമെന്ന ലക്ഷ്യവുമായി കൊറോണ വൈറസുമായുള്ള യുദ്ധത്തില്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി മുന്നിട്ട് നില്‍ക്കുന്നുവെന്ന് വോഗ് ലേഖനത്തില്‍ പറയുന്നു. മഹാവ്യാധിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുന്ന ആരോഗ്യമന്ത്രിയെന്ന തലക്കെട്ടിലാണ് കെ കെ ശൈലജ ടീച്ചറെക്കുറിച്ചുള്ള ലേഖനം.

'ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെയാണ് കെകെ ഷൈലജ നേരിടുന്നത്. അധ്യാപികയായി കരിയര്‍ ആരംഭിച്ച അവര്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. 2018ല്‍ നിപ്പ വൈറസിനെ വിജയകരമായി നേരിടുന്നതിന് സഹായിച്ചത്, മുഖ്യമന്ത്രി പിണറായി വിജയനുമായി ചേര്‍ന്ന് അവര്‍ നടത്തിയ മികച്ച ആസൂത്രണങ്ങളും അവയുടെ നടപ്പാക്കലുമാണ്. ഒരിക്കല്‍ കൂടി അവര്‍ ഒരു മഹാമാരിയില്‍ നിന്ന് കേരളത്തെ കരകയറ്റുകയാണ്', വോഗ് ലേഖനം പറയുന്നു. കൊവിഡിനെ പ്രതിരോധിക്കുന്ന കേരളാ മോഡല്‍ പ്രശംസിക്കപ്പെടുന്നുവെന്നും ലേഖനത്തിലുണ്ട്. കൊവിഡിനെതിരായ കേരളത്തിന്റെ പ്രതിരോധം സമാനതകളില്ലാത്തതാണെന്ന ഐസിഎംആറിന്റെ പ്രതികരണവും ലേഖനത്തിലുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചിട്ടയായ സമീപനവും , പൊതുജനങ്ങളുമായുള്ള ആശയവിനിമയവും, ടീം വര്‍ക്കുമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചതെന്ന് ഷൈലജ ടീച്ചര്‍ പറഞ്ഞതായും വോഗ് ലേഖനത്തിലുണ്ട്. കൊവിഡ് മഹാമാരിയെ നേരിടുന്നതില്‍ കേരള മോഡല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. ഏറ്റവും കുറഞ്ഞ മരണനിരക്കാണ് സംസ്ഥാനത്തുള്ളത്. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം എന്നിയ്ക്കായി കേരളം നേരത്തെമുതല്‍ തന്നെ ശ്രദ്ധ നല്‍കിയിരുന്നതായും ലേഖനം വിശദീകരിക്കുന്നുണ്ട്.

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

SCROLL FOR NEXT