Coronavirus

സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊവിഡ് ഭേദമായി; ആരോഗ്യ സംവിധാനത്തിന്റെയും പ്രവര്‍ത്തകരുടെയും നേട്ടമെന്ന് മുഖ്യമന്ത്രി 

THE CUE

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം ഭേദമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ ചികിത്സയിലായിരുന്നു അഞ്ച് പേര്‍, കാസര്‍കോട് 3 പേര്‍, ഇടുക്കിയില്‍ 2 പേര്‍, കോഴിക്കോട് രണ്ട് പേര്‍, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളില്‍ ഓരോ ആളുകള്‍ക്ക് വീതമാണ് ഇന്ന് രോഗം ഭേദമായത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 295 പേര്‍ക്കാണ്. ഇതില്‍ 251 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് ബാധിതരെ ചികിത്സിക്കുമ്പോള്‍ വൈറസ് ബാധിച്ച നഴ്‌സാണ് ഇന്ന് രോഗമുക്തി നേടിയവരില്‍ ഒരാള്‍. കോട്ടയത്ത് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വൃദ്ധദമ്പതികളെയും രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്തു. നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെ മികവാണ് ഈ നേട്ടത്തിനിടയാക്കിയതെന്നും അവരെ അഭിനന്ദിക്കുന്നതായും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് 7 പേര്‍ക്കും, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോ ആളുകള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രോഗബാധയുണ്ടായവരില്‍ 206 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 7 പേര്‍ വിദേശികള്‍, 78 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ഉണ്ടായത്. വലിയ രീതിയില്‍ രോഗവ്യാപനം പിടിച്ചു നിര്‍ത്താന്‍ സാധിച്ചു എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്, ഒറ്റക്കെട്ടായുള്ള പരിശ്രമത്തിന്റെ ഫലമാണ് ഇത്. വൈറസ് ബാധിച്ചവരെ ചികിത്സിച്ച് ഭേദമാക്കുക. കൂടുതല്‍ വ്യാപന സാധ്യതകള്‍ അടക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അറക്കൽ മാധവനുണ്ണിയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാം, 4K ഡോൾബി അറ്റ്മോസിൽ റീ-റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ 30 കോടി രൂപ കൂടി; ഇതുവരെ അനുവദിച്ചത് 1111 കോടി രൂപ

'സിനിമ പരാജയപ്പെടുമോ എന്ന ഭയം ആദ്യ കാലത്ത് ഉണ്ടായിരുന്നു, ഇപ്പോഴുള്ള ഭയം മറ്റൊന്ന്': ശിവകാർത്തികേയൻ

എന്നിട്ടും ട്രംപ് എങ്ങനെ വീണ്ടും പ്രസിഡന്റായി?

ഇളയരാജ ഇന്ന് ഷാർജ പുസ്തകോത്സവത്തിലെത്തും

SCROLL FOR NEXT