Coronavirus

‘ആശങ്ക വേണ്ട’; അടച്ചിടല്‍ നീണ്ടു പോയാലും ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ രാജ്യത്തുണ്ടെന്ന് എഫ്‌സിഐ ചെയര്‍മാന്‍ 

THE CUE

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഭൂരിഭാഗം പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക് ഡൗണ്‍ നീണ്ടു പോയാലും, ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഡിവി പ്രസാദ്. ദരിദ്രരുള്‍പ്പടെ പട്ടിണിയാകാതിരിക്കാനുള്ള കരുതല്‍ ശേഖരം രാജ്യത്തുണ്ടെന്നും ബ്ലൂംബര്‍ഗിന് അനുവദിച്ച അഭിമുഖത്തില്‍ ഡിവി പ്രസാദ് പറഞ്ഞു.

രാജ്യത്തെ വിവിധ ഗോഡൗണുകളിലായി ഏപ്രില്‍ അവസാനത്തോടെ 100 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യശേഖരമുണ്ടാകും. ഇതില്‍ 50 മില്യണ്‍ മുതല്‍ 60 മില്യണ്‍ വരെ ഭക്ഷ്യധാന്യങ്ങള്‍ പിന്നോക്ക വിഭാഗക്കാര്‍ക്ക് വിതരണം ചെയ്യുന്നതാണ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 292 മില്യണ്‍ ടണിന്റെ റെക്കോര്‍ഡ് ഉത്പാദനം രാജ്യത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിവി പ്രസാദ് വ്യക്തമാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അരിയുടെയോ ഗോതമ്പിന്റെയോ കാര്യമോര്‍ക്ക് രാജ്യത്തിന്റെ ഒരു ഭാഗത്തുമുള്ള ആളുകള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എഫ്‌സിഐ ചെയര്‍മാന്‍ വ്യക്തമാക്കി. ഇപ്പോഴും പല സംസ്ഥാനങ്ങളിലെയും ന്യായവില കേന്ദ്രങ്ങള്‍ക്ക് അവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ സൂക്ഷിച്ച് വെക്കാനുള്ള ശേഷിയില്ല. പൊതുവിതരണ സംവിധാനത്തിന്റെ ഗുണഭോക്താക്കള്‍ക്ക് ആറു മാസം വരെ ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ മുന്‍കൂറായി വാങ്ങാമെന്ന് കേന്ദ്ര ഭക്ഷ്യ വിതരണ മന്ത്രി പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് വില ഉയരുവാന്‍ കാരണമാകുമോ എന്ന ആശങ്കയുണ്ടെന്നും ഡിവി പ്രസാദ് പറഞ്ഞു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT