Coronavirus

‘ഇത്തവണ വൈറസിന് രക്ഷയില്ല, ദീപം തെളിയിക്കല്‍ നാസയും മോദിയും ചേര്‍ന്ന് കണ്ടെത്തിയ മാര്‍ഗം’; വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി പണി തുടങ്ങി 

THE CUE

കൊറോണ എന്ന ഇരുട്ടിനെ അകറ്റാന്‍ ഏപ്രില്‍ അഞ്ച് ഞായറാഴ്ച എല്ലാവരും വീടുകളിലെ ലൈറ്റുകള്‍ അണച്ച് മെഴുകുതിരി, ടോര്‍ച്ച് തുടങ്ങിയവ പ്രകാശിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വന്നത് വെള്ളിയാഴ് രാവിലെയാണ്. എല്ലാവരും വീടിനു പുറത്തിറങ്ങി നിന്നോ ബാല്‍ക്കണിയില്‍ നിന്നോ ദീപം തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. മോദിയുടെ ഈ ആഹ്വാനത്തിന് പിന്നാലെ പുതിയ കണ്ടുപിടുത്തങ്ങളാണ് 'വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി' നടത്തിയിരിക്കുന്നത്. 9 മിനിറ്റു നേരം ഇന്ത്യയിലെ ജനങ്ങള്‍ തെളിയിക്കുന്ന പ്രകാശത്തിന്റെ ശക്തി കൊണ്ട് കൊറോണ വൈറസ് നശിച്ചു പോകുമെന്ന് വരെയുണ്ട് ഈ കണ്ടുപിടുത്തം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മോദിയുടെ വീഡിയോ സന്ദേശത്തിന് പിന്നാലെ വാട്‌സ്ആപ്പില്‍ ഉള്‍പ്പടെ പ്രചരിച്ച ചില സന്ദേശങ്ങള്‍ ഇങ്ങനെയാണ്.,

1. പാത്രം കൊട്ടിക്കൊണ്ട് കൊറോണ വൈറസിനെ നശിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതി വളരെ മികച്ചതായിരുന്നു. പക്ഷെ ആ പദ്ധതി ലീക്കായി, വൈറസ് ഓടി ഒളിച്ചു. അതുകൊണ്ട് പാത്രങ്ങള്‍ കൊട്ടുന്ന ശബ്ദത്തിന് അവയെ പിടിക്കാനായില്ല. എന്നാല്‍ നാസയിലെ ശാസ്ത്രജ്ഞന്‍ തോമസ് ഷെല്‍ബിയുമായി ചേര്‍ന്ന് മോദി പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുകയാണ്. ടോര്‍ച്ചും മെഴുകുതിരികളും ഉപയോഗിച്ച് വൈറസിനെ കൊല്ലുക എന്നതാണത്. പ്രകാശമാണ് ശബ്ദത്തേക്കാളും വേഗത്തില്‍ സഞ്ചരിക്കുന്നത്. ഇത്തവണ കൊറോണ വൈറസിന് രക്ഷയില്ല. ഇതാണ് നമ്മുടെ പ്രധാനമന്ത്രിയെ വേറിട്ടതാക്കുന്നത്.

2. ഈ ഞായറാഴ്ച രാത്രി 9.04ന് സൂര്യനും ചന്ദ്രനും ഭൂമിയും തമ്മിലുള്ള വിന്യാസം ഒപ്റ്റിമല്‍ ആയിരിക്കില്ല. ഇത് വൈറസുകളുടെയും ബാക്ടീരിയകളുടെയും വലിയ വര്‍ധനവിന് കാരണമാകും. അതുകൊണ്ട് ഈ സമയം പ്രകാശം തെളിയിക്കുന്നത് ഈ വര്‍ധനവ് തടയും, വായു ശുദ്ധീകരിക്കാന്‍ സഹായിക്കും. അതുകൊണ്ടാണ് നമ്മുടെ പ്രധാനമന്ത്രി ഈ സമയത്ത് ദീപങ്ങള്‍ തെളിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വലിയ ശാസ്ത്രമുണ്ട് ഇതിന് പിന്നില്‍.

3. 'മെഴുകുതിരികളും, ദീപങ്ങളുമടക്കം 9 മിനിറ്റ് നേരം തെളിയിക്കുമ്പോള്‍ ഉണ്ടാകുന്ന വലിയ ചൂട് വൈറസിനെ നശിപ്പിക്കും. എതുകൊണ്ടാണ് 9? 9 എന്ന സംഖ്യക്ക് നിരവധി പ്രത്യേകതകളുണ്ട്. ഈ നമ്പര്‍ നശിപ്പിക്കപ്പെടില്ല. അതിനാല്‍ എല്ലാ ലെവലിലുമുള്ള പോസിറ്റീവ് ശക്തികള്‍ ചേര്‍ന്ന് നെഗറ്റീവിനെ നശിപ്പിക്കാന്‍ സാധിക്കും. പോസ്റ്റീവിന്റെ തീനാളങ്ങള്‍ നെഗറ്റീവിനെ ഇല്ലാതാക്കും.'- മറ്റൊരു സന്ദേശത്തില്‍ പറയുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT