Coronavirus

ബംഗളൂരുവില്‍ നിന്ന് സര്‍ക്കാര്‍ പാസോടെയെത്തിയ വിദ്യാര്‍ത്ഥി ഫ്‌ളാറ്റിന് മുന്നില്‍ നിന്നത് മണിക്കൂറുകള്‍, ഗേറ്റ് പൂട്ടി ഗുണ്ടായിസം

ബംഗളൂരുവില്‍ നിന്ന് സര്‍ക്കാര്‍ പാസോടെ തിരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ അകത്തുകയറ്റാതെ ഗുണ്ടായിസം. ഗേറ്റ് അകത്തുനിന്ന് പൂട്ടിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളമാണ് ക്വാറന്റൈനില്‍ പ്രവേശിക്കാനെത്തിയ വിദ്യാര്‍ത്ഥി പുറത്തുനിന്നത്. തൃശൂര്‍ അരണാട്ടുകരയിലാണ് സംഭവം. ഒടുവില്‍ മന്ത്രി വിഎസ് സുനില്‍കുമാറിന്റെയും പൊലീസിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ അകത്ത് കയറ്റിയത്.

കൊവിഡ് ലക്ഷണങ്ങള്‍ ഒന്നുമില്ലാതിരുന്ന വിദ്യാര്‍ത്ഥി, ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ പാലിക്കേണ്ട നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കുന്നതിനായാണ് വീട്ടിലെത്തിയത്. എന്നാല്‍ ഫ്‌ളാറ്റ് ഉടമകള്‍ എന്ന് കരുതുന്നവര്‍ വിദ്യാര്‍ത്ഥിയെ അകത്തുകയറ്റാതെ തടയുകയായിരുന്നു. മഴയത്ത് മൂന്നു മണിക്കൂറോളമാണ് വിദ്യാര്‍ത്ഥി പുറത്തുകാത്തു നിന്നത്.

സര്‍ക്കാര്‍ പാസ് കാണിക്കാനും ഫ്‌ളാറ്റ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രി വിഎസ് സുനില്‍കുമാറും പൊലീസും ബലമായി ഗേറ്റ് തുറന്നാണ് വിദ്യാര്‍ത്ഥിയെ അകത്ത് കയറ്റിയത്.

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

SCROLL FOR NEXT