കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാതായതോടെ സംസ്ഥാനത്ത് ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുകയാണ്. വീട്ടില്‍ സ്മാര്‍ട്ട്‌ഫോണോ കംപ്യൂട്ടറോ ഇല്ലാത്ത കുട്ടികള്‍ക്ക് സഹായവുമൊരുക്കുകയാണ് കോഴിക്കോട് ദയാപുരം റസിഡന്‍ഷ്യല്‍ സ്‌കൂള്‍. സ്മാര്‍ട്ട് ഫോണടക്കം യാതൊരു സൗകര്യവുമില്ലാത്ത 15 വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്കാണ് ലെനോവോയുടെ എം 7 ടാബ്ലറ്റ് വാങ്ങി നല്‍കിയിരിക്കുന്നത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഫീസ് കൊടുത്തു പഠിക്കുന്ന 1800 കുട്ടികള്‍ക്കൊപ്പം ദയാപുരം സ്‌കൂളില്‍ 202 കുട്ടികള്‍ക്ക് ഷെയ്ഖ് അന്‍സാരി ഫൗണ്ടേഷന് കീഴില്‍ സൗജന്യമായി പഠനസൗകര്യം നല്‍കുന്നുണ്ട്. ഓരോ കുട്ടിയുടെ രക്ഷിതാവിനെയും വിളിച്ചു സംസാരിച്ചു നടത്തിയസര്‍വ്വേയിലൂടെയാണ് 15 കുട്ടികളെ അധ്യാപകര്‍ കണ്ടെത്തിയത്. 9250 രൂപ വിലവരുന്ന ടാബുകള്‍ സ്ഥാപനം വാങ്ങി ഒരു മാസത്തേക്കാണ് നല്‍കുന്നത്. പിന്നീട് ആവശ്യമനുസരിച്ചു പുതുക്കിനല്‍കും.
ഓണ്‍ലൈനില്‍ പാഠഭാഗങ്ങള്‍, നോട്ടുകള്‍, പരീക്ഷകള്‍ എന്നിവ ക്രമീകരിക്കുന്നതിനു വേണ്ടി ദയാപുരം സ്‌കൂള്‍ സജ്ജമാക്കിയ ലേര്‍ണിംഗ് മാനേജ്മന്റ് സിസ്റ്റം, ടാബിന്റെ ഉപയോഗം, ഇന്റര്‍നെറ്റ് എന്നിവ സംബന്ധിച്ച് കുട്ടികളുടെ മാതാപിതാക്കള്‍ക്കോ രക്ഷിതാക്കള്‍ക്കോ പരിശീലനം നല്‍കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി ജ്യോതി അറിയിച്ചു. ടാബ്‌ലെറ്റുകള്‍ ഇപ്പോള്‍ വിതരണം ചെയ്തിരിക്കുന്നത് ഒരു ഉപകാരണവുമില്ലാത്തവര്‍ക്കു മാത്രമാണെന്നും, സ്‌കൂള്‍ തുറക്കുന്നതു അധികം വൈകുകയാണെങ്കില്‍ തല്‍ക്കാലം സംഘടിപ്പിച്ചു ഉപയോഗിക്കുന്നവര്‍ക്കും ടാബുകള്‍ നല്‍കേണ്ടി വരുമെന്നും പദ്ധതിക്കു നേതൃത്വം നല്‍കിയ ഡോ. എന്‍ പി ആഷ്ലി പറഞ്ഞു.