കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍, കുവൈറ്റില്‍ മാര്‍ച്ച് 29 രെ പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി. മുഴുവന്‍ വിദ്യാലയങ്ങളും സിനിമ തിയേറ്ററുകളും ഹോളുകളും അടയ്ക്കാന്‍ ഉത്തരവുണ്ട്. വിവാഹച്ചടങ്ങുകളടക്കം ആഘോഷപരിപാടികളും ആള്‍ക്കൂട്ടങ്ങളുണ്ടാകുന്ന സാഹചര്യങ്ങളും ഒഴിവാക്കാനാണ് അധികൃതരുടെ കര്‍ശന നിര്‍ദേശം.
ലോകമെങ്ങും രോഗബാധയുള്ളതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. കൂടാതെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്ന പശ്ചാത്തലത്തിലുമാണ് തീരുമാനം.