Coronavirus

കാസര്‍ഗോട്ട് ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ ഇടപെടുമെന്ന് കലക്ടര്‍, സമ്പര്‍ക്കപാത മറച്ചുവച്ച് രോഗി

THE CUE

കാസര്‍ഗോട്ടെ കോവിഡ് രോഗബാധിതനായ ആള്‍ സമ്പര്‍ക്കപാത മറച്ചുവെക്കുന്നതായി ജില്ലാ കലക്ടര്‍. സന്ദര്‍ശക വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തോട് രോഗി നിസഹകരിക്കുകയാണ്. വിവരങ്ങള്‍ മറച്ചുവെക്കുകയാണ്. മാര്‍ച്ച് 19നാണ് ഇദ്ദേഹത്തെ ഐസൊലേഷനില്‍ പ്രവേശിക്കുന്നത്. 17ന് നാട്ടിലെത്തിയ ഇദ്ദേഹം നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും നിരവധി കൂട്ടായ്മകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കാസര്‍ഗോഡ് ജില്ലക്ക് പുറത്ത് മലപ്പുറത്തും കോഴിക്കോടും കണ്ണൂരും ഇയാള്‍ സന്ദര്‍ശനം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ ജില്ലാ ഭരണകൂടത്തിന് ഇടപെടേണ്ടി വരുമെന്ന് കാസര്‍ഗോഡ് കലക്ടര്‍ ഡി സജിത്ത് ബാബു പറഞ്ഞു. നിലവില്‍ സമൂഹ വ്യാപനത്തിന് സാധ്യത ഇല്ലെന്നാണ് കരുതുന്നത്.

തെറ്റായ വിവരങ്ങള്‍ നല്‍കുന്നതിനാല്‍ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതിസന്ധിയിലായി. ഈ സാഹചര്യത്തില്‍ കടുത്ത നടപടികൡലേക്ക് പോകേണ്ടി വരുമെന്ന് ജില്ലാ കലക്ടര്‍ മാധ്യമങ്ങളെ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഓര്‍മ്മയില്ലെന്ന് പറയുകയും തെറ്റായ വിവരങ്ങള്‍ നല്‍കുകയാണ്. കോവിഡ് പരക്കാനിടയായ സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കാസര്‍ഗോഡ് കൊവിഡ് ബാധിതനായ കുഡ്‌ലു സ്വദേശി കണ്ണൂരിലെത്തിയത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി സമ്പര്‍ക്ക പാതയിലുണ്ടായ 20 പേര്‍ കണ്ണൂരില്‍ നിരീക്ഷണത്തിലാണ്. തളിപ്പറമ്പില്‍ ഇദ്ദേഹം ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയെന്നാണ് വിവരം.

കാസര്‍ഗോഡ് നിരീക്ഷണത്തില്‍ കഴിയുന്ന ഒരാളും ആരോഗ്യ പ്രവര്‍ത്തകരോട് നിസഹകരിക്കുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു. കാസര്‍ഗോഡ് നിന്ന് മാര്‍ച്ച് 13ന് ദുബായിയിലേക്ക് പോയ ഒരാള്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ആറ് പേര്‍ക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ കാസര്‍ഗോഡ് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT