കൊവിഡ് കേസുകളുടെ എണ്ണത്തില്‍ സ്‌പെയിനിനെയും മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത്. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും 10,000 കടന്നു. ശനിയാഴ്ച 10,434 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 297 മരണം റിപ്പോര്‍ട്ട് ചെയ്തു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
2,46,549 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ മരണ സംഖ്യ 6939 ആയി. മഹാരാഷ്ട്രയില്‍ ശനിയാഴ്ച മാത്രം 2739 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 139 പേരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ 1458 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 1320 പേര്‍ക്കും ബംഗാളില്‍ 435 പേര്‍ക്കും ഹരിയാനയില്‍ 355 പേര്‍ക്കും ആസമില്‍ 244 പേര്‍ക്കും ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു.
ലോകത്ത് കൊവിഡ് മരണം നാല് ലക്ഷം കടന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 70 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 6966412 പേര്‍ക്കാണ് ഇതുവരെ ലോകത്താകെ രോഗം സ്ഥിരീകരിച്ചത്. 3404415 പേര്‍ രോഗമുക്തരായി. അമേരിക്കയിലാണ് ഏറ്റവുമധികം രോഗബാധിതര്‍. 1988461 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ബ്രസീലില്‍ 673587 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.