Coronavirus

കൊവിഡ് രൂക്ഷമായ രാജ്യങ്ങളില്‍ ഇന്ത്യ ഏഴാമത്, ഇളവുകളോട് ലോക്ക് ഡൗണ്‍ അഞ്ചാം ഘട്ടം

രാജ്യം നിയന്ത്രണങ്ങളില്‍ ഇളവ് ലോക്ക് ഡൗണ്‍ അഞ്ചാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ കൊവിഡ് കേസുകളില്‍ എണ്ണം വര്‍ധിക്കുകയാണ്. കൊവിഡ് രൂക്ഷ രാജ്യങ്ങളുടെ ആഗോള പട്ടികയില്‍ ഇന്ത്യ ഏഴാമതെത്തി .

കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഫ്രാന്‍സിനെയും ജര്‍മ്മനിയെയും ഇന്ത്യ മറികടന്നു. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കൊവിഡ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം ഉയരുകയാണ്. രാജ്യത്ത് ആകെ കൊവിഡ് കേസുകളില്‍ 34 ശതമാനം മഹാരാഷ്ട്രയിലാണ്.

മെയ് 31ന് ലോകത്ത് 5,934,936 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണം 367,166 കടന്നതായും ലോകാരോഗ്യസംഘടന അറിയിച്ചു.

അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടിയിരിക്കുന്നത്. ജൂണ്‍ 8 മുതല്‍ ഇളവുകള്‍ അനുവദിക്കും. മൂന്ന് ഘട്ടങ്ങളായുള്ള ഇളവുകളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ഹോട്ടലുകളും ജൂണ്‍ 8 മുതല്‍ തുറക്കാം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് രണ്ടാം ഘട്ടത്തിലായിരിക്കും. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. മൂന്നാം ഘട്ടത്തില്‍ അന്താരാഷ്ട്ര വിമാനയാത്രകളും മെട്രോ ഗതാഗതവും പുനസ്ഥാപിക്കും.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT