Coronavirus

കൊവിഡ് 19 : കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരം 

THE CUE

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഒരു രോഗിയുടെ നില ഗുരുതരം. 85 വയസ്സുകാരിയുടെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. ഇറ്റലിയില്‍ നിന്നെത്തിയയാളുടെ അമ്മയിലാണ് രോഗം മൂര്‍ഛിച്ചിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടിയന്തര ചികിത്സകള്‍ നല്‍കിവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് നേരത്തേ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു.

ഇവരുടെ ഭര്‍ത്താവും മകളും മരുമകനും കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ഇവിടെ ചികിത്സയിലുണ്ട്. കൂടാതെ 10 പേര്‍ കൂടി കോട്ടയം മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡിലുണ്ട്. ഇവരുടെ രക്തസാമ്പിളുകളുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. സംസ്ഥാനത്താകെ 1495 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 259 പേര്‍ ആശുപത്രിയിലാണ്. ഇതുവരെ 14 പേരിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കോട്ടയത്ത് നാലും പത്തനംതിട്ടയില്‍ 7 ഉം എറണാകുളത്ത് മൂന്നും പേരാണ് ചികിത്സയിലുള്ളത്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT