കൊവിഡിനെ പ്രതിരോധിക്കുമെന്ന അവകാശവാദവുമായി എത്തുന്ന ഒറ്റമൂലിക്കാരെ സൂക്ഷിക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ എസ് സാംബശിവ റാവു. വ്യാജന്മാരുടെ അവകാശവാദം പോലെ അരച്ചാലും ചാലിച്ചാലുമൊന്നും കൊറേണ പോകില്ലെന്നും, കയ്യിലേ കാശ് മാത്രമേ പോകൂ എന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കളക്ടര്‍ പറയുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കുറിപ്പ് ഇങ്ങനെ; അരച്ചാലും, ചാലിച്ചാലും, മന്ത്രത്താലും, കോറോണ പോവില്ല, കയ്യിലെ കാശേ പോകൂ. മഹാമാരിയുടെ മറവില്‍ നിങ്ങളെ ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കരുത്. ശാസ്ത്രീയ ചികിത്സ മാത്രം അവലംബിക്കുക. ശാരീരിക അകലം - മാസ്‌ക് - സോപ്പ് (SMS).
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 69,878 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത്. 945 മരണവും റിപ്പോര്‍ട്ട് ചെയ്തു. 29,75,702 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ കണക്കുകള്‍ പ്രകാരം 55,794 ആണ് ആകെ മരണം.