Coronavirus

സംസ്ഥാനത്ത് ഇന്ന് കൊവിഡ് 3 പേര്‍ക്ക് ; ജാഗ്രതയില്‍ കുറവ് വരുത്താനായിട്ടില്ലെന്ന് മുഖ്യമന്ത്രി  

THE CUE

സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക് മാത്രം

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് കണ്ണൂരില്‍ രണ്ടും പാലക്കാട്ട് ഒരാള്‍ക്കും

രണ്ട് പേര്‍ക്ക് സമ്പര്‍ക്കം മൂലം. ഒരാള്‍ വിദേശത്തുനിന്നെത്തിയത്

19 പേരുടെ പരിശോധനാഫലം തിങ്കളാഴ്ച നെഗറ്റീവ് ആയി

കാസര്‍കോട് 12 ഉം പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ 3 ഉം കണ്ണൂരില്‍ ഒരാള്‍ക്കും നെഗറ്റീവ്

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 378 പേര്‍ക്ക്

ഇപ്പോള്‍ ചികിത്സയിലുള്ളത് 178 പേര്‍

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,12153 പേര്‍

1,11468 പേര്‍ വീടുകളില്‍, 715 പേര്‍ ആശുപത്രികളില്‍

തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 86 പേരെ

15,683 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു

14,829 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി

പുതുതായി രോഗബാധിതരുടെ എണ്ണം കുറഞ്ഞു

സുഖപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

ഇതുകണ്ട് നിയന്ത്രണങ്ങള്‍ ഒഴിവാക്കാം എന്ന ധാരണ അപകടകരമെന്നും മുഖ്യമന്ത്രി

ജാഗ്രതയില്‍ കുറവുവരുത്താനുള്ള അവസ്ഥയായിട്ടില്ലെന്ന് പിണറായി വിജയന്‍

ആള്‍ക്കൂട്ടവും അശ്രദ്ധയും അപകടമാകും,സമൂഹവ്യാപനമെന്ന അത്യാപത്തും സംഭവിക്കുമെന്ന് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി

കൂടിച്ചേരലുകള്‍ അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി

ലോക്ക് ഡൗണ്‍ ഇളവ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT