Coronavirus

‘എന്ത് വൈറസ്.!’ കൊവിഡ് പ്രഭവ കേന്ദ്രമായ വെറ്റ് മാര്‍ക്കറ്റ് വീണ്ടും തുറന്ന് ചൈന

THE CUE

ചൈനയിലെ കുപ്രസിദ്ധമായ വെറ്റ് മാര്‍ക്കറ്റുകള്‍ വീണ്ടും തുറന്നതായി റിപ്പോര്‍ട്ട്. വവ്വാലുകള്‍, നായ്ക്കള്‍, പൂച്ചകള്‍ തുടങ്ങി നിരവധി മൃഗങ്ങളുടെ മാംസ വില്‍പ്പനയാണ് ഇവിടങ്ങളില്‍ നടക്കുന്നത്. കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാന്‍ നഗരത്തിലുള്ള ഒരു വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണെന്നാണ് നിഗമനം. ഒരുപരിധി വരെ രോഗത്തെ പിടിച്ച് നിര്‍ത്താന്‍ സാധിച്ചതോടെ നേരത്തേ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലെല്ലാം ഇളവ് വരുത്തിയിരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം വെറ്റ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് 19 ആദ്യം സ്ഥിരീകരിച്ചവര്‍ വുഹാനിലെ സീഫുഡ് മാര്‍ക്കറ്റുകളുമായി ബന്ധമുള്ളവരായിരുന്നു. കൊറോണ മനുഷ്യരിലേക്ക് പടര്‍ന്നതിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും വവ്വാലുകളില്‍ നിന്നോ പാമ്പുകളില്‍ നിന്നോ ആവാമെന്ന നിമഗമനത്തിലാണ് ശാസ്ത്രലോകം. ചൈനീസ് ക്രെയ്റ്റ്, കോബ്ര എന്നീ പാമ്പുകളില്‍ നിന്നും രോഗം പകരാമെന്ന് നേരത്തെ നിരീക്ഷിച്ചിരുന്നു. ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകളില്‍ എല്ലാം ഇത്തരം പാമ്പുകളുടെ ഇറച്ചികള്‍ സുലഭവുമാണ്.

വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതോടെ വവ്വാല്‍, പാമ്പ്, നായ, പെരുച്ചാഴി, മുള്ളന്‍പന്നി തുടങ്ങി ഏത് ജീവിയുടെ മാംസവും ഇവിടെ സുലഭമായി ലഭിക്കുന്നു. കൊറോണ വൈറസ് ഉണ്ടാകുന്നതിനുമുമ്പ് മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം എങ്ങനെയായിരുന്നുവോ അതേ രീതിയില്‍ തന്നെ തിരിച്ചെത്തിയിരിക്കുന്നുവെന്നാണ് 'എ മെയില്‍ ഓണ്‍ സണ്‍ഡേ' റിപ്പോര്‍ട്ട് ചെയ്യുന്നത്. വെറ്റ് മാര്‍ക്കറ്റുകളില്‍ ഗാര്‍ഡുകളുടെ നിരീക്ഷണവും ശക്തമാണ്. എന്നാല്‍ അത് വില്‍ക്കാനിട്ടിരിക്കുന്ന മൃഗങ്ങളുടെയും ജീവികളുടെയും ചിത്രങ്ങള്‍ എടുക്കുന്നത് തടയുന്നതിനാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

വുഹാനിലെ സീഫുഡ് മാര്‍ക്കറ്റില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുകയാണ്. അമേരിക്കയിലുള്‍പ്പടെ രോഗബാധിതരുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധനവാണ് ഉണ്ടാകുന്നത്. വുഹാന്‍ സീഫുഡ് മാര്‍ക്കറ്റാണ് കൊവിഡിന്റെ പ്രഭവകേന്ദ്രമെന്ന് ജനുവരി 12ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. രോഗം റിപ്പോര്‍ട്ട് ചെയ്ത് നാല് മാസം പിന്നിടുമ്പോള്‍ ചൈന കൊവിഡിനെതിരായ വിജയം ആഘോഷിക്കുകയാണ്. വൈറസിന്റെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നും, വൈറസ് ഇപ്പോള്‍ വിദേശികളുടെ പ്രശ്‌നമെന്ന രീതിയിലാണ് എല്ലാവരും പെരുമാറുന്നതെന്നുമാണ് ചൈനയില്‍ നിന്നുള്ള വാഷിങ്ടണ്‍ എക്‌സാമിനര്‍ പറഞ്ഞതെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈദ്യശാസ്ത്ര വിദഗ്ധരും, ശാസ്ത്രജ്ഞരും, മൃഗസ്‌നേഹികളും ഉള്‍പ്പടെ ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങളെല്ലാം തള്ളിയാണ് ചൈന മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT