Coronavirus

രാജ്യത്ത് 5609 പുതിയ കൊവിഡ് കേസുകള്‍; രോഗബാധിതരുടെ എണ്ണം 1,12,000 കടന്നു, മൂന്നിലൊന്ന് രോഗികള്‍ മഹാരാഷ്ട്രയില്‍

രാജ്യത്തെ കൊവിഡ് 19 ബാധിതരുടെ എണ്ണം 1,12,359 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,609 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. 132 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ കൊവിഡ് മൂലം 3435 പേരാണ് രാജ്യത്ത് മരിച്ചത്. നിലവില്‍ 63,624 പേര്‍ ചികിത്സയിലുണ്ട്. 45,299 പേര്‍ക്ക് രോഗം ഭേദമായി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ബുധനാഴ്ച മാത്രം 2250ല്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 65 പേര്‍ മരിച്ചു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. 37,136 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 26,172 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12,448 ആയി. 7469 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഗുജറാത്തില്‍ 12,140 പേര്‍ രോഗബാധിതരായി. ഡല്‍ഹിയില്‍ 10,554 പേര്‍ക്കും, മധ്യപ്രദേശില്‍ 5,465 പേര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

SCROLL FOR NEXT