Coronavirus

സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കൊവിഡ് 19 ; 50 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് 108 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 50 പേര്‍ക്കാണ് രോഗമുക്തി. കൊല്ലം - 19,തൃശൂര്‍ -16, മലപ്പുറം -12, കണ്ണൂര്‍ -12, പാലക്കാട് -11, കാസര്‍ഗോഡ് -10, പത്തനംതിട്ട - 9, ആലപ്പുഴ, കോഴിക്കോട് - 4 വീതം, തിരുവനന്തപുരം,ഇടുക്കി, എറണാകുളം - 3 വീതം, കോട്ടയം -2 എന്നിങ്ങനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്. രോഗബാധിതരായ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. 34 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കും രോഗം ബാധിച്ചു. പാലക്കാട് ജില്ലയില്‍ 7 പേര്‍ക്കും മലപ്പുറത്ത് രണ്ട് പേര്‍ക്കും തൃശൂരില്‍ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ. രോഗം സ്ഥിരീകരിച്ച് മലപ്പുറത്ത് ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി ഹംസക്കോയ ശനിയാഴ്ച രാവിലെ മരണപ്പെട്ടിരുന്നു.

പാലക്കാട്ട് 30 ഉം, കോഴിക്കോട്ട് 7 പേരും, എറണാകുളത്ത് 6 പേരും, കണ്ണൂരില്‍ 5 പേരും, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുമാണ് രോഗമുക്തരായത്. നിലവില്‍ 1029 പേരാണ് ചികിത്സയിലുള്ളത്. 762 പേര്‍ കൊവിഡ് മുക്തരായി. 1,83,097 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,81,482 പേര്‍ വീടുകളിലും മറ്റ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സെന്ററുകളിലുമാണ്. 1615 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 284 പേരെയാണ് ശനിയാഴ്ച ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 81,517 സാമ്പിളുകള്‍ പരിശോധിച്ചു. 77,517 എണ്ണം നെഗറ്റീവ് ആണ്. മുന്‍ഗണനാ വിഭാഗക്കാരില്‍ നിന്ന് 20,769 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 19,597 എണ്ണം നെഗറ്റീവ് ആണ്. പുതുതായി 10 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടുകളായി. പാലക്കാട്- പുതുപ്പരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരിയായിരി, കൊല്ലങ്കോട്, കൊല്ലത്തെ നീണ്ടകര, കോഴിക്കോട്ടെ ഒളവണ്ണ എന്നിവയാണ് പുതുതായി ഉള്‍പ്പെട്ടത്. ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 138 ആയി.

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

SCROLL FOR NEXT