Coronavirus

ഉത്സവത്തില്‍ പങ്കെടുത്ത് കോവിഡുള്ള യുകെ പൗരന്‍, നാട്ടുകാര്‍ക്കൊപ്പം വീഡിയോയും ; കെടിഡിസി അധികൃതരുടേത് ഗുരുതര വീഴ്ച 

THE CUE

കോവിഡ് സ്ഥിരീകരിച്ച യുകെ പൗരന്‍ മാര്‍ച്ച് എട്ടിന് തൃശൂരിലെ വിവിധ ഇടങ്ങളില്‍ എത്തിയിരുന്നുവെന്ന് ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായി. കുട്ടനെല്ലൂര്‍ ഉത്സവത്തില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. ഇതിനിടെ നാട്ടുകാരില്‍ പലരും യുകെ പൗരനൊപ്പം സെല്‍ഫിയും, ടിക് ടോക് വീഡിയോയും എടുത്തിരുന്നുവെന്നാണ് വിവരം. മാര്‍ച്ച് എട്ടിന് വൈകിട്ട് മൂന്നരയോടെ യുകെ പൗരന്‍ അടങ്ങുന്ന സംഘം തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലെത്തി. നാല് മണിക്ക് ശേഷമെ ക്ഷേത്രം തുറക്കൂ എന്നും വിദേശികളെ പ്രവേശിപ്പിക്കാറില്ലെന്നും ഇവിടുത്തെ സെക്യൂരിറ്റി ജീവനക്കാരന്‍ ഇവരോട് പറഞ്ഞു. കുട്ടനെല്ലൂര്‍ ഉത്സവം നടക്കുന്നുണ്ടെന്ന് സെക്യൂരിറ്റി അറിയിച്ചതിനെ തുടര്‍ന്നാണ് സംഘം ക്ഷേത്രത്തിലെത്തിയത്. കോവിഡ് ബാധിതനൊപ്പം നാട്ടുകാര്‍ എടുത്ത ടിക് ടോക് വീഡിയോ അടക്കമുള്ളവ ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യുകെ പൗരന്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് കൊച്ചിയിലെത്തിയ സംഭവത്തില്‍ കെടിഡിസി ഹോട്ടല്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരിക്കെയാണ് യുകെ പൗരന്‍ ഹോട്ടല്‍ വിട്ടത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളും കെടിഡിസി ടീകൗണ്ടി ഹോട്ടല്‍ പാലിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കിയിരുന്നില്ല. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സര്‍ക്കാന്‍ മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.

യുകെ പൗരന്‍ പതിനാല് ദിവസത്തെ നിരീക്ഷണം എന്ന നിര്‍ദേശം ലംഘിച്ചു. വിവരങ്ങള്‍ ദിശയെ അറിയിക്കണം എന്ന നിര്‍ദേശവും പാലിച്ചില്ല. നിരീക്ഷണത്തിലുള്ള വിദേശികളുടെ യാത്രയ്ക്ക് കോവിഡ് ഇല്ല എന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് യുകെ പൗരന്‍ മൂന്നാര്‍ വിട്ടത്.

അതേസമയം പത്തനംതിട്ടയില്‍ ഇന്ന് ഫലം വന്ന ഒമ്പത് പേര്‍ക്ക് കോവിഡ് ഇല്ല. ഒന്നരവയസുള്ള കുട്ടിയുടെ അടക്കമുള്ള ഫലമാണ് വന്നത്. മുന്‍കരുതലിന്റെ ഭാഗമായി കനത്ത ജാഗ്രതയിലാണ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രി. വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചത്. കൂടുതല്‍ ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്. ആറ് വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ വിടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT